യുഎസിൽ ഇപ്പോൾ രണ്ടു വിഭാഗം ആളുകളാണുള്ളത്. റിപബ്ലിക്കൻ അനുകൂലികളും ഡമോക്രാറ്റുകളും... എന്നാണെന്നു കരുതിയാൽ തെറ്റി. അന്യഗ്രഹ വാഹനങ്ങളും അന്യഗ്രഹ ജീവികളും ഉണ്ടെന്നു വിശ്വസിക്കുന്നവരും അല്ലാത്തവരും എന്നാണ് പുതിയ ഉത്തരം. അന്യഗ്രഹ പേടകങ്ങളുടെ സത്യാവസ്ഥയെക്കുറിച്ച് അറിയാൻ യുഎസ് കോൺഗ്രസ് നടത്തിയ വിസ്താരത്തിന് സാക്ഷിയാകാൻ പുലർച്ചെ 2 മുതൽ ആളുകൾ വരി നിന്നുവെന്ന് കേൾക്കുമ്പോൾത്തന്നെ അറിയാമല്ലോ ഈ വിഷയം എത്ര മാത്രമാണ് അമേരിക്കക്കാരെ ആകർഷിക്കുന്നതെന്ന്! പതിറ്റാണ്ടുകളായി അന്യഗ്രഹ ജീവികളും (Allien life) പറക്കും തളികകളും (UFO- unidentified flying objects) ചർച്ചാ വിഷയമാണെങ്കിലും ഇത്രയും തീവ്രമായ ആവേശം വന്നത് സമീപകാലത്താണ്. പ്രത്യേകിച്ച് യുഎസ് കോൺഗ്രസും പ്രതിരോധ വിഭാഗവുമെല്ലാം വിഷയത്തിൽ ഇടപെട്ട ദിവസങ്ങളിൽ. അമേരിക്കൻ കോൺഗ്രസിന്റെ വിസ്താരത്തിൽ ഡേവിഡ് ഗ്രഷ് എന്ന മുൻ ഇന്റലിജൻസ് ഉദ്യോഗസ്ഥൻ സ്തോഭജനകമായ വെളിപ്പെടുത്തലുകൾ നടത്തിയതാണ് ഇതിന് ഒരു കാരണം.
HIGHLIGHTS
- ‘‘പൂർണമായോ ഭാഗികമായോ പ്രവർത്തിക്കുന്ന അജ്ഞാത പേടകങ്ങൾക്കൊപ്പം ഭൗമേതര ജീവികളുടെ ശരീരഭാഗങ്ങളും യുഎസ് പ്രതിരോധ വിഭാഗം വീണ്ടെടുത്തിട്ടുണ്ട്. പേടകങ്ങളിൽ ചിലത് ഫുട്ബോൾ മൈതാനത്തോളം വലുതാണ്. ഇവയുടെ വീണ്ടെടുക്കലിൽ സ്വകാര്യ കമ്പനിയും പങ്കാളിയാണ്..’’ ഈ വാക്കുകൾ എന്തുകൊണ്ടാണ് യുഎസിൽ വൻ ചർച്ചയാകുന്നത്? ലോകം കാത്തിരുന്ന ഏലിയൻ സത്യം പുറത്തുവരികയാണോ?