1947 ഡിസംബർ. ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിച്ച് നാലാം മാസത്തിലേക്കു കടക്കുമ്പോള്‍ ഒരു ജീവിവർഗം കൂടി ഇന്ത്യയിൽനിന്ന് എന്നന്നേക്കുമായി ‘സ്വാതന്ത്ര്യം’ പ്രാപിക്കുകയായിരുന്നു. ചീറ്റപ്പുലികളായിരുന്നു അത്. 1947 ഡിസംബറിൽ നായാട്ടിനിടെ മഹാറാണ രാമാനുജ് പ്രതാപ് സിങ്ങിന്റെ തോക്കിൽനിന്നുതിർന്ന വെടിയുണ്ടകളിൽ ജീവൻ പൊലിഞ്ഞത് മൂന്ന് പെൺ ചീറ്റപ്പുലികളായിരുന്നു. ഇന്നത്തെ ഛത്തീസ്ഗഡിലെ കാടുകളിലായിരുന്നു രാജാവിന്റെ വേട്ട. ആ മൂന്നു ചീറ്റകളും ഇല്ലാതായതോടെ ഇന്ത്യയിൽ ചീറ്റവംശം തന്നെ ഇല്ലാതായതായി ചരിത്രകാരന്മാർ പറയുന്നു. സ്വതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വർഷത്തിൽ ഇന്ത്യ ഈ തെറ്റിനു പ്രായശ്ചിത്തം ചെയ്തു. ഇന്ത്യയുടെ മണ്ണിൽനിന്ന് ഒരിക്കൽ തുടച്ചു നീക്കപ്പെട്ട ചീറ്റകളെ വീണ്ടും നമ്മുടെ മണ്ണിലെത്തിച്ചത് കേന്ദ്ര സർക്കാരിന്റെ പ്രോജക്ട് ചീറ്റയെന്ന പദ്ധതിയായിരുന്നു. അതുവഴി നമീബിയയിൽനിന്ന് 20 ചീറ്റകളാണ് ചാർട്ടേഡ് വിമാനത്തിലേറി ഇന്ത്യയിലെത്തിയത്. രണ്ടു ഘട്ടങ്ങളിലായിട്ടായിരുന്നു മധ്യപ്രദേശിലെ കുനോ ദേശീയ പാർക്കിലേക്കു ചീറ്റകളുടെ വരവ്. എന്നാൽ പദ്ധതി നടപ്പാക്കി, ചീറ്റകളെ കാട്ടിലേക്കുവിട്ട് മാസങ്ങൾ കഴിയുമ്പോൾ കേൾക്കുന്ന വാർത്തകൾ അത്ര സന്തോഷകരമല്ല.
HIGHLIGHTS
- ഇന്ത്യയിലേക്ക് നമീബിയയിൽനിന്നെത്തിച്ച ഇരുപതിൽ പാതിയോളം ചീറ്റകളും ചത്തുകഴിഞ്ഞു. ഇനിയും 100 ചീറ്റകളെ ഇറക്കുമെന്ന് കേന്ദ്ര വനം–പരിസ്ഥിതി മന്ത്രാലയം പറയുന്നു. കൊലക്കളമാകുമോ കുനോ ദേശീയ പാർക്ക് എന്ന ആശങ്ക പരിസ്ഥിതിസ്നേഹികൾ പങ്കുവച്ചു കഴിഞ്ഞു. എന്താണ് ആ കാട്ടിൽ ചീറ്റകൾക്കു സംഭവിക്കുന്നത്? ഇന്ത്യയുടെ പ്രോജക്ട് ചീറ്റ പദ്ധതി പാളുകയാണോ?