ഇത്തവണ കന്നിമാസ പൂജയ്ക്കായും നിറപുത്തരിക്കായും ശബരിമല സന്നിധാനത്തേക്ക് മലകയറിയെത്തിയ ആയിരങ്ങൾക്ക് അയ്യപ്പ സ്വാമിയുടെ ദർശനത്തിനൊപ്പം മറ്റ് ചില അപൂർവ നിമിഷങ്ങൾക്കും സാക്ഷ്യം വഹിക്കാൻ സാധിച്ചു. ശബരിമലയിലെ തലമുറമാറ്റത്തിന്റെ അപൂർവ കാഴ്ചകളാണ് അവർ സാക്ഷികളായത്. സന്നിധാനത്തെ പൂജാകർമങ്ങൾക്ക് നേതൃത്വം നൽകാൻ താഴമൺ മഠത്തിലെ ഇളയ തലമുറക്കാരനായ കണ്ഠര് ബ്രഹ്മദത്തന്‍ എത്തിയതോടെയാണ് ശബരിമലയിലെ താന്ത്രിക കർമങ്ങൾക്ക് തലമുറമാറ്റത്തിന്റെ സൂചന ലഭിച്ചത്. നിലവിലെ ശബരിമല തന്ത്രി കണ്ഠര് രാജീവരുടെ മകനാണ് ബ്രഹ്മദത്തൻ. കർക്കടക മാസപൂജയ്ക്കും നിറപുത്തരിക്കും പിതാവ് രാജീവർക്കൊപ്പമാണ് ബ്രഹ്മദത്തൻ സന്നിധാനത്തേക്ക് പടികയറിയെത്തിയത്.
HIGHLIGHTS
- സ്കോട്‌ലൻഡിൽ പഠനം, ഹൈദരാബാദിൽ ജോലി... അതിനിടെ ജോലി മതിയാക്കി തിരികെ വരാൻ അച്ഛന്റെ നിർദേശം. ശബരിമലയുടെ താന്ത്രിക ചുമതല കണ്ഠര് കുടുംബത്തിലെ ഇളമുറക്കാരുടെ കയ്യിലേക്കെത്തുന്നത് അങ്ങനെയാണ്. കണ്ഠര് മഹേഷ് മോഹനർക്കൊപ്പം സമപ്രായക്കാരനായ കണ്ഠര് ബ്രഹ്മദത്തൻകൂടി എത്തുന്നതോടെ ശബരിമല താന്ത്രിക സ്ഥാനത്തെ തലമുറമാറ്റം പൂർണമാകുന്നു.