മുഖത്തോട് മുഖം നോക്കി ഗുരുവും ശിഷ്യനും! ശിവഗിരിക്കുന്നിൽ നാരായണഗുരുകുലത്തിന്റെ ബ്രഹ്മവിദ്യാമന്ദിരത്തിലുള്ള നടരാജഗുരുവിന്റെ സമാധിയിൽ നിന്ന് നേരേ കാണുന്നത് ശിവഗിരിയിലെ ശ്രീനാരായണഗുരു ദേവന്റെ മഹാസമാധി! ഗുരുവിനെ അറിഞ്ഞ ഉത്തമ ശിഷ്യനായിരുന്ന ‘നടരാജന്’ ഇതിൽപ്പരമെന്തു ധന്യത! ഗുരുവിന്റെ ഇച്ഛകൾ ഹൃദയത്തിലേറ്റി പ്രവർത്തിച്ച ശിഷ്യനായിരുന്നു പി.നടരാജൻ എന്ന നടരാജഗുരു.
HIGHLIGHTS
- ശ്രീനാരായണഗുരുവിനെപറ്റിയും അദ്ദേഹത്തിന്റെ ദർശനങ്ങളെപ്പറ്റിയും പഠിക്കാനും പഠിപ്പിക്കാനുമായി നടരാജഗുരു സ്ഥാപിച്ച നാരായണഗുരുകുലം ശതാബ്ദി നിറവിൽ. ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങൾ ലോകമെടും അറിയിക്കാനുള്ള ദൗത്യമേറ്റെടുത്ത ശിഷ്യരിൽ ഏറ്റവും പ്രധാനിയായ നടരാജഗുരുവിന്റെ വിയോഗത്തിന് അര നൂറ്റാണ്ട് തികയുന്നതും ഈ വർഷമാണ്. ഗുരുകുലത്തെപ്പറ്റിയും നടരാജ ഗുരുവിനെപ്പറ്റിയും അറിയാം, വിശദമായി...