ഇവരുടെ മുന്നിൽ എത്ര ഏകാധിപതികൾ മുട്ടുമടക്കി! എന്തിനാണ് അരിസ്റ്റോട്ടിൽ എതിർത്തത്? ഇത് ജനങ്ങളുടെ ദിവസം
Mail This Article
ഇന്ത്യ, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം. ആ ഇന്ത്യയിലെ ജനാധിപത്യമാകട്ടെ 75 വർഷം പിന്നിട്ടിരിക്കുന്നു. ലോകത്തെ 80% രാജ്യങ്ങളിൽ ജനങ്ങൾ ജനങ്ങള്‍ക്കു വേണ്ടിയുള്ള ഭരണം നടത്തുന്നുണ്ട്. ജനാധിപത്യത്തിന്റെ ഏതെങ്കിലും രൂപഭേദങ്ങളാണ് ഈ രാജ്യങ്ങളിൽ നിലവിലുള്ളത്. ഇങ്ങനെയൊക്കെയാണെങ്കിലും ജനാധിപത്യം ഭീഷണികൾ നേരിടുന്നു എന്നത് മറയ്ക്കാനാകാത്ത യാഥാർഥ്യവും. എന്നാൽ ലോകം ആ ഭീഷണിയെ അതിജീവിച്ച് മുന്നോട്ടു പോവുകയും ചെയ്യുന്നു. ഓരോ തലമുറയും ജനാധിപത്യത്തെ ചേർത്തുപിടിക്കുന്നു. ഐക്യരാഷ്ട്രസംഘടനയുടെ നേതൃത്വത്തിൽ ലോക ജനത സെപ്റ്റംബർ 15 ജനാധിപത്യ ദിനമായി ആചരിക്കുന്നു. 2008 മുതലാണ് ജനാധിപത്യ ദിനം ആചരിക്കാൻ തുടങ്ങിയത്. ഓരോ വർഷവും ഓരോ ലക്ഷ്യങ്ങളും ജനാധിപത്യ ദിനത്തിനുണ്ട്. ഈ വർഷം ജനാധിപത്യത്തിലേക്ക് യുവാക്കളെ ആകർഷിക്കുകയെന്നതാണു ലക്ഷ്യം. എന്താണ് ജനാധിപത്യത്തിന്റെ പ്രത്യേകത? എന്തുകൊണ്ടാണ് ജനാധിപത്യ സംവിധാനം ഇത്രനാൾ കഴിഞ്ഞിട്ടും തകരാതെ നിൽക്കുന്നത്? എന്താണ് അതിന്റെ അന്തഃസത്ത? എങ്ങനെയാണ് ജനാധിപത്യം ലോകത്തെ കീഴടക്കിയത്? എന്താണ് ജനാധിപത്യത്തിന്റെ മേന്മകൾ?