ഇന്ത്യ അന്ന് തോൽപിച്ച ടീം ഇന്ന് ലോകക്രിക്കറ്റിൽ പോലുമില്ല! ‘ഫോമിൽ’ അല്ലാതെ തോറ്റ ടീം, ഒടുവിൽ മറക്കാനാകാത്ത ആ ‘ചെകുത്താൻ’ കളി
Mail This Article
ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തിലെ പതിമൂന്നാം ലോകകപ്പിനാണ് ഇത്തവണ ഇന്ത്യ ആതിഥ്യം വഹിക്കുന്നത്. മുൻപ് രണ്ടു തവണ ഏകദിന ലോകകപ്പിന് ഇന്ത്യ വേദിയായിട്ടുണ്ടെങ്കിലും പൂർണമായും ഇന്ത്യയിൽ മാത്രമായി നടക്കുന്ന ആദ്യ ലോകകപ്പാണ് ഇത്തവണത്തേത്. രാജ്യത്തിന്റെ അങ്ങോളമിങ്ങോളമുള്ള 10 വേദികളിലായി നടക്കുന്ന പോരാട്ടത്തിന്റെ വിജയികൾ ആരെന്ന് നവംബർ 19ന് അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന കലാശപ്പോരാട്ടത്തിനൊടുവിൽ അറിയാം. അവസാനമായി ഇന്ത്യൻ മണ്ണ് ലോകകപ്പിന് വേദിയായ 2011ന് സമാനമായി ഇത്തവണയും ഇന്ത്യയുടെ നീലക്കുപ്പായക്കാർ കപ്പ് ഉയർത്തുമെന്നു തന്നെയാണ് ക്രിക്കറ്റ് ആരാധകരുടെ പ്രതീക്ഷ. ഈ പ്രതീക്ഷകളുടെയെല്ലാം അടിത്തറ 1983 ൽ കപിൽ ദേവും കൂട്ടരും സ്വന്തമാക്കിയ കിരീട നേട്ടംതന്നെയാണ്. ഏകദിന ക്രിക്കറ്റിൽ എടുത്തുപറയത്തക്ക നേട്ടങ്ങളൊന്നും സ്വന്തമായി ഇല്ലാതിരുന്ന ഇന്ത്യൻ ടീം കരുത്തരായ വെസ്റ്റ് ഇൻഡീസിനെ അട്ടിമറിച്ച് നേടിയ ആ വിജയത്തിന് ഇന്നും മാറ്റ് കുറഞ്ഞിട്ടില്ല. ആദ്യ രണ്ട് ലോകകപ്പുകളിൽ കളത്തിലിറങ്ങിയ 6 മത്സരങ്ങളിൽ ഒരേ ഒരു വിജയം മാത്രം സ്വന്തമായിരുന്ന ടീമാണ് തൊട്ടടുത്ത ടൂർണമെന്റിൽ കിരീടം സ്വന്തമാക്കിയത്. ഒന്നുമില്ലായ്മയിൽനിന്ന് ലോക കിരീടത്തിലേക്ക് പറന്നുയർന്ന ആ കഥയറിയാം...