‘ആ തീരുമാനം കെ.ജി.ജോർജിന്റേത്’, വൃദ്ധസദനമല്ല! എന്താണ് ഹോസ്പിസ് കെയർ?
Mail This Article
‘ഒരു യാത്രയുടെ അന്ത്യം’ പഴയൊരു കെ.ജി.ജോർജ് ചിത്രത്തിന്റെ പേരാണിത്. യാത്ര എത്ര മനോഹരമായാലും അന്ത്യം അസുഖകരമായാൽ പിന്നീടാ യാത്ര എന്നേക്കും അശുഭയാത്രയാണ്. നിയന്ത്രണം വിട്ടു കൊക്കയിൽ പതിക്കാതെ, സഹജീവികൾക്ക് അലോസരമാകാതെ സുന്ദരമായി ശാന്തമായി പടിയിറങ്ങാനാകുന്നത് യാത്രയെ പ്രിയാനുഭൂതിയാക്കും. ഇവിടെയാണ് ഹോസ്പിസ് കെയർ എന്ന സങ്കൽപത്തിനു പ്രസക്തി. ഒക്ടോബർ 14– ലോക ഹോസ്പിസ് ആൻഡ് പാലിയേറ്റീവ് കെയർ ഡേ. ജീവിതാന്ത്യത്തിൽ മികച്ച പരിചരണം നേടുന്ന ഇടത്തേക്ക് മാറുന്നതിൽ സമൂഹത്തിനുള്ള മുൻവിധി എത്രയെന്ന് പോയ മാസമാണ് നമ്മൾ കണ്ടത്. അതുല്യ സംവിധായകൻ കെ.ജി. ജോർജിന്റെ മരണത്തോടെ. അദ്ദേഹത്തിന്റെ അന്ത്യയാത്ര സംബന്ധിച്ച ചെറുതാണെങ്കിലും ഒരു വിവാദമുണ്ടായതും യാദൃശ്ചികമാകാം. കൊച്ചിയിലെ വയോജനകേന്ദ്രത്തിൽ അദ്ദേഹം മരിച്ചു എന്നറിഞ്ഞതോടെ കുടുംബം അദ്ദേഹത്തെ ഒറ്റപ്പെടുത്തുകയായിരുന്നു എന്ന് ചില ഭാഗങ്ങളിൽ നിന്ന് ആരോപണമുയർന്നു. എന്നാൽ കെ.ജി. ജോർജ് സ്വയം തീരുമാനിച്ചാണ് വയോജന കേന്ദ്രം സ്വീകരിച്ചതെന്ന സത്യം എത്ര പേർക്കറിയാം. സത്യം അങ്ങനെയാണ്. കുടുംബാംഗങ്ങൾ അക്കാര്യം സ്ഥിരീകരിച്ചതുമാണ്. കാലം മാറുന്നത് വിമർശകർ അറിഞ്ഞു കാണില്ല. വിദേശ രാജ്യങ്ങളിലൊക്കെ ഹോസ്പിസ് കെയർ ബുക്ക് ചെയ്യുന്നത് വയോജനങ്ങൾ നേരിട്ടാണ്. അവിടെയാർക്കും ആരെയും ആശ്രയിക്കാൻ താൽപര്യമില്ല. വയോജനങ്ങൾക്കായാലും മക്കൾക്ക് ആയാലും. ഹോസ്പിസ് കെയർ അഗതി മന്ദിരങ്ങളല്ല. മറിഞ്ഞ വയോജനങ്ങൾ ഇഷ്ടപ്പെടുന്ന ഇടമാണ്. ലോകത്തിൽ വ്യാപകമാകുന്ന ഹോസ്പിസ് കെയർ എന്താണെന്നു നോക്കാം ?എങ്ങനെയാണ് ഈ ജീവിതം