ന്യൂസീലൻഡിന് എതിരായ വിജയത്തോടെ 2023 ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ തുടർച്ചയായ 5 വിജയങ്ങൾ സ്വന്തമാക്കി ടീം ഇന്ത്യ മുന്നോട്ട് കുതിക്കുകയാണ്. ബാറ്റിങ്, ബോളിങ്, ഫീൽഡിങ് (ന്യൂസീലൻഡിനെതിരെ അൽപം ശോഭ മങ്ങിയെങ്കിലും) എന്നിവയിലെല്ലാം ഒരു പോലെ മികവ് പുലർത്തിക്കൊണ്ടുള്ള ഈ കുതിപ്പ് മൂന്നാം കിരീട നേട്ടത്തിലേക്ക് തന്നെയാകും എന്ന ഉറച്ച പ്രതീക്ഷയാണ് ആരാധകർക്ക് നൽകുന്നത്
മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായർ എഴുതുന്ന കോളം ‘വിക്കറ്റ് ടു വിക്കറ്റ്’ തുടരുന്നു...
Mail This Article
×
ഉജ്വലമായ ഫോമിൽ ഈ ലോകകപ്പിൽ കളിക്കുന്നവരിൽ തന്നെ മുന്നിൽ ഇന്ത്യയോ ന്യൂസീലൻഡോ എന്നതിന് ധരംശാല ഉത്തരം നൽകി: ടീം ഇന്ത്യ തന്നെ. അഞ്ചിൽ അഞ്ചും ജയിച്ച് ഇന്ത്യ പോയിന്റ് ടേബിളിൽ ഒന്നാമത് എത്തിയിരിക്കുന്നു. ലോകകിരീടം നേടിയ 2011 ആവർത്തിക്കുമോ? ആ പ്രതീക്ഷ കൂടുതൽ ശക്തമാക്കുന്നതാണ് കരുത്തരായ കിവീസിനെതിരെയുള്ള 4 വിക്കറ്റ് ജയം. എന്തുകൊണ്ടാണ് വിരാട് കോലിയെ(95) ഇന്ത്യൻ ബാറ്റിങ്ങിന്റെ നട്ടെല്ലായി വിശേഷിപ്പിക്കുന്നതെന്ന് ഈ മത്സരവും തെളിയിച്ചു. എത്രയോ സമാനമായ സന്നിഗ്ധ ഘട്ടങ്ങളിൽ കിങ് കോലി ഇന്ത്യയെ വിജയ തീരത്ത് എത്തിച്ചിരിക്കുന്നു. 49–ാം സെഞ്ചറിയിലേക്ക് 5 റൺസ് മാത്രം പിന്നിലായിരുന്നു കോലി. മാറ്റ് ഹെൻട്രിക്കെതിരെ പായിച്ച ആ ഷോട്ട് ബൗണ്ടറിക്കപ്പുറം എത്തിയിരുന്നെങ്കിൽ കോലി ലോകത്തിന്റെ നെറുകയിലാകുമായിരുന്നു! മഹാനായ സച്ചിൻ തെൻഡുൽക്കറിനൊപ്പം (49 ഏകദിന സെഞ്ചറി).
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.