നാമെല്ലാം ഉറക്കത്തില്‍ സ്വപ്നം കാണുന്നവരും ഉണരുമ്പോള്‍ ആ കണ്ട കിനാവുകളുടെ അര്‍ഥം എന്തെന്നോര്‍ത്ത് തലപുകയ്ക്കുന്നവരും ആണല്ലോ! രാത്രിയില്‍ ഉള്ളില്‍ തിരശീല വിടര്‍ത്തി അരങ്ങേറുന്ന സ്വപ്നങ്ങളെന്ന അസംബന്ധ നാടകങ്ങളെ ഉണര്‍വില്‍ അൽപാൽപമായി ഓര്‍ത്തെടുത്ത് നമ്മള്‍ വിസ്മയിക്കുന്നു. പകലിന്റെ ഭാരവും ജാഗ്രതയും ഒഴിഞ്ഞ ഏകാന്ത നിദ്രയില്‍ കണ്ടതൊക്കെയും തന്റെതന്നെ ഭാവനാ സൃഷ്ടിയോ അതോ അജ്ഞാതമായ ഏതോ കേന്ദ്രങ്ങളില്‍നിന്നുള്ള സന്ദേശങ്ങളോ എന്ന് സംശയിക്കാത്തവര്‍ ആരുമുണ്ടാവില്ല!. ആകാശത്തില്‍ പറക്കുന്നതും ഉയരത്തില്‍നിന്ന് പിടിവിട്ട് വീഴുന്നതും മരിക്കാന്‍ പോകുന്നതുമെല്ലാമായി എത്രയെത്ര സ്വപ്നാനുഭവങ്ങള്‍. ഓര്‍ക്കാതെ പോകുന്നവ അതിലേറെ!. സത്യത്തിന്റെയും അസത്യത്തിന്റെയും ഇടയിലെ നേര്‍വരമ്പില്‍ നിര്‍ത്തി നമ്മെ കബളിപ്പിച്ചുകൊണ്ടിരിക്കുന്ന സ്വപ്നങ്ങള്‍ക്ക് ഒരര്‍ഥവും ഇല്ലെന്നു വരുമോ? മറിച്ച് എന്തെങ്കിലും ഉദ്ദേശ്യം അവയ്ക്കുണ്ടെന്ന് വന്നാലോ? മനുഷ്യവംശത്തിന്റെ ചരിത്രത്തോളംതന്നെ പഴക്കമുണ്ടാകും ഈ പ്രഹേളികയ്ക്ക്.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com