200 യൂണിറ്റുവരെ വൈദ്യുതി ഉപയോഗിക്കുന്ന വീടുകളിലെ കറന്റ് ബില്ലിൽ ഇനി പ്രതിമാസം 48 രൂപയുടെ വർധന. രണ്ടു മാസത്തെ ബിൽ ഒരുമിച്ചു വരുമ്പോൾ വർധന നൂറു രൂപയോളം! എസി ഉപയോഗിക്കുന്ന വീടാണെങ്കിൽ കറന്റുബില്ലിൽ കൂടുന്നത് 400 രൂപയിലേറെ!
സർക്കാർ വൈദ്യുതി നിരക്ക് വർധിപ്പിച്ചതോടെ താളം തെറ്റുക കുടുംബ ബജറ്റ് മാത്രമായിരിക്കില്ല, വിദ്യാഭ്യാസ–വിവാഹ–വിനോദ–ആരോഗ്യ–യാത്രാ–ഭക്ഷണച്ചെലവിൽ വരെ അത് പ്രതിഫലിക്കും. എങ്ങനെ?
കറന്റ് ബിൽ കുറയ്ക്കാൻ എന്തെങ്കിലും വഴിയുണ്ടോ? പ്രമുഖ ധനകാര്യ വിദഗ്ധൻ ബാലകൃഷ്ണൻ തൃക്കങ്ങോട് വിശദീകരിക്കുന്നു.
Mail This Article
×
മൂലമറ്റം ജലവൈദ്യുത നിലയത്തിൽ ഉൽപാദിപ്പിക്കുന്ന വൈദ്യുതി എങ്ങനെയാണ് കണ്ണടച്ചു തുറക്കും മുൻപ് കേരളം മുഴുവൻ എത്തുന്നത്? ആദ്യകാലത്ത് എല്ലാവരെയും അമ്പരിപ്പിച്ചതാണ് വൈദ്യുതിയുടെ ഈ യാത്ര. എന്നാൽ വൈദ്യുതി പ്രവാഹത്തേക്കാൾ ഇരട്ടി വ്യാപ്തിയാണ് വൈദ്യുതി നിരക്ക് വർധനയ്ക്കുള്ളതെന്ന് എത്ര പേർക്ക് അറിയാം. അടുത്തിടെ കെഎസ്ഇബി വൈദ്യുതി നിരക്ക് വർധിപ്പിച്ചു. ശരാശരി 3% മാത്രമാണ് നിരക്കുവർധനയെന്ന് വൈദ്യുതി റെഗുലേറ്ററി കമ്മിഷന്റെ വിശദീകരണവും പിന്നാലെ വന്നു. മറ്റൊരു തരത്തിൽ പറഞ്ഞാൽ യൂണിറ്റൊന്നിന് 20 പൈസയുടെ വർധന മാത്രം.
എന്നാൽ നിങ്ങളുടെ കുടുംബ ബജറ്റ് മുതൽ വിവാഹ ചെലവ് വരെ താളം തെറ്റിക്കാൻ ശേഷിയുള്ളതാണ് ഈ 20 പൈസ. 2023 ഏപ്രിൽ 18ന് പത്തു കോടി യൂണിറ്റ് വൈദ്യുതിയാണ് കേരളം 24 മണിക്കൂർ നേരത്തേക്ക് ഉപയോഗിച്ചതെന്ന് ഓർക്കുക. മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതു മൂലം സ്കൂൾ ഫീസ് വരെ വൈകാതെ ഉയരുകയും ചെയ്യും. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം മൂലം പൊറുതിമുട്ടിക്കഴിയുന്ന ജനത്തിന് വാസ്തവത്തിൽ നിരക്കു വർധന ഇരുട്ടടിയാകും.
English Summary:
Why has the Electricity Power Tariff Become a Burden for Kerala Households and Industries, and How Can We Tackle This Issue?
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.