സാഹിത്യ വിഭാഗത്തിൽ സംസ്ഥാന സർക്കാരിന്റെ ഇത്തവണത്തെ ഉജ്വല ബാല്യം പുരസ്കാരം നേടിയത് ചാരുനൈനിക.എ.എൽ എന്ന ഏഴാം ക്ലാസ് വിദ്യാർഥിനിയാണ്. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ പ്രസിദ്ധീകരിച്ച ‘ദി അൺനോൺ ഫ്രണ്ട്’ എന്ന നോവലാണ് ചാരുവിന് പുരസ്കാരം നേടിക്കൊടുത്തത്. ഇപ്പോൾ രണ്ടാമത്തെ നോവലിന്റെ പണിപ്പുരയിലാണ് ചാരു. എഴുതുക മാത്രമല്ല, പുസ്തകങ്ങളുടെ വരയും ചാരു തന്നെ. കോഴിക്കോടിന് സാഹിത്യപദവി നേടിക്കൊടുക്കുന്നതിന്റെ ഭാഗമായി യുനെസ്കോയുമായി സംസാരിച്ചവരിലെ കുട്ടി പ്രതിനിധി കൂടിയാണ് ചാരു. തീർന്നില്ല, വായിച്ച പുസ്തകങ്ങളുടെ നിരൂപണം നടത്താൻ ‘ഡൂഡിൽ ചാരു’ എന്നൊരു യുട്യൂബ് ചാനലും ചാരുവിനുണ്ട്. കോഴിക്കോട് സിൽവർ ഹിൽസ് പബ്ലിക് സ്കൂളിലാണ് ചാരു പഠിക്കുന്നത്. ഒരു ദിവസം എത്ര മണിക്കൂറാണ് വായിക്കുക എന്നതാണത്രേ ഇപ്പോൾ ചാരു കേൾക്കുന്ന പ്രധാന ചോദ്യങ്ങളിലൊന്ന്. അങ്ങനെ കുത്തിയിരുന്ന് വായിക്കണോ? നമ്മുടെ കുട്ടിക്കഥകളിൽ ഗുണപാഠം മാത്രം മതിയോ? എന്നൊക്കെ ചോദിച്ചാൽ ആറ്റിക്കുറുക്കിയ മറുപടിയുണ്ട് ചാരുവിന്. എവിടെനിന്നാണ് ചാരു തനിക്കു വായിക്കാനുള്ള പുസ്തകങ്ങളൊക്കെ കണ്ടെത്തുന്നത്? അതിലെ കഥയും കവിതയും കാര്യങ്ങളുമെല്ലാം എങ്ങനെയാണ് ജീവിതത്തിന്റെ നിർണായക ഘട്ടങ്ങളിൽ കൈപിടിക്കാനെത്തുന്നത്? ഈ ശിശുദിനത്തിൽ അതിനെപ്പറ്റിയെല്ലാം മനസ്സു തുറക്കുകയാണ് ഈ പെൺകുട്ടി. ഇഷ്ടപ്പെട്ട പുസ്തകങ്ങളെക്കുറിച്ചും ബാലസാഹിത്യത്തിൽ വരേണ്ട മാറ്റങ്ങളെക്കുറിച്ചും ഉൾപ്പെടെ ‘മനോരമ ഓൺലൈൻ പ്രീമിയ’ത്തിൽ സംസാരിക്കുകയാണ് ചാരുനൈനിക.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com