പത്തിൽ പത്തും നേടി, പക്ഷേ നിർണായകമായ 11ൽ കാലിടറി. നവംബർ 19 ഇന്ത്യയുടെ ദിവസമല്ലായിരുന്നു. ടോസിൽ തുടങ്ങിയ നിർഭാഗ്യം ഒന്നിനു പിറകെ മറ്റൊന്നായി വന്നുകൊണ്ടിരുന്നപ്പോൾ കിരീടം ഇന്ത്യയുടെ കൈവഴുതി. ലോക ഒന്നാം നമ്പർ ടീമിന്റെ തലപ്പൊക്കത്തോടെ, ലോകകപ്പിൽ തോൽവി അറിയാതെ മുന്നേറിയ രോഹിത്തും കൂട്ടരും ഒടുവിൽ തോൽവി സമ്മതിച്ചു, പാറ്റ് കമിൻസിന്റെ ഓസീസ് പടയ്ക്കുമുന്നിൽ...
അർഹിച്ച കിരീടം വിളിപ്പാടകലെ വഴുതിപ്പോയെങ്കിലും നേട്ടങ്ങളുടെ പട്ടികയിൽ ഇന്ത്യൻ താരങ്ങൾ മുന്നിലുണ്ട്. റൺവേട്ടക്കാരിൽ വിരാട് കോലി ഒന്നാമതെത്തിയപ്പോൾ നായകൻ രോഹിത് രണ്ടാം സ്ഥാനത്തുണ്ട്. ബോളർമാരിൽ 24 വിക്കറ്റുമായി മുഹമ്മദ് ഷമി ഒന്നാമതെത്തി. 20 വിക്കറ്റ് നേടിയ ബുമ്ര 4–ാം സ്ഥാനത്തുണ്ട്.
മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത്ത് നായർ എഴുതുന്ന കോളം ‘വിക്കറ്റ് ടു വിക്കറ്റ്’ അവസാനഭാഗം...
Mail This Article
×
അഹമ്മദാബാദിൽ ഹൃദയഭേദകമായത് സംഭവിച്ചു! പക്ഷേ, കോടിക്കണക്കിനു വരുന്ന ഇന്ത്യൻ ക്രിക്കറ്റ് പ്രേമികളുടെ ഹൃദയത്തിൽ ഈ ടീം ഇന്ത്യ എന്നുമുണ്ടാകും. കാരണം ഒന്നരമാസമായി അവർ കളിച്ചത് മഹത്തായ, മനോഹരമായ ക്രിക്കറ്റാണ്. ഈ ലോകകപ്പിൽ ഒരേ ഒരു കളിയെ ഇന്ത്യ പരാജയപ്പെട്ടുള്ളു. പക്ഷേ നിർഭാഗ്യവശാൽ അതു ഫൈനലായി. ലീഗ് റൗണ്ടിൽ ഇതേ ഓസ്ട്രേലിയയെ നമ്മൾ തോൽപ്പിച്ചിരുന്നു. അങ്ങനെ നോക്കുമ്പോൾ സ്കോർ 1–1 ആണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.