ഒരിക്കൽ രാജ്യത്തെ നാണം കെടുത്തിയ 'വില്ലൻ': തിരിച്ചു വരവിൽ ഓസ്ട്രേലിയയുടെ സൂപ്പർ ഹീറോ: ഇൻഡിയുടെ അച്ഛൻ, നമ്മുടെ സ്വന്തം 'മല്ലു' വാർണർ
Mail This Article
ചിലർ അങ്ങനെയാണ്, ഏത് പ്രതിസന്ധിയിൽ നിന്നും അവർ മടങ്ങിവരും, അവിശ്വനീയമായ കരുത്തോടെ... ഡേവിഡ് ആൻഡ്രു വാർണർ എന്ന ഡേവിഡ് വാർണറിന്റെ ജീവിത കഥയും മറ്റൊന്നല്ല. രാജ്യാന്തര ക്രിക്കറ്റിൽ ഒരിക്കലും മറക്കാത്ത ഇരുൾ മൂടിയ അധ്യായമായി പോകേണ്ടിയിരുന്ന തന്റെ പേരിനെ കുത്തോടെ, നിശ്ചയ ദാർഢ്യത്തോടെ മാറ്റിയെഴുതിയ കളിക്കാരൻ. ‘‘മാപ്പർഹിക്കാത്ത തെറ്റാണു ഞാൻ ചെയ്തത്. ടീമിന്റെ വൈസ് ക്യാപ്റ്റൻ എന്ന നിലയിൽ കടമകൾ ഞാൻ മറന്നു. ക്രിക്കറ്റിലൂടെ രാജ്യത്തിന്റെ അഭിമാനമുയർത്തണമെന്നേ ഞാൻ എന്നും ആഗ്രഹിച്ചുള്ളൂ. അതിനിടയിൽ ചെയ്ത ഒരു പ്രവൃത്തി പക്ഷേ, വിപരീത ഫലമുണ്ടാക്കി’’ 2018ൽ മാധ്യമങ്ങൾക്കു മുന്നില്‍ നിറകണ്ണുകളോടെ വാർണർ പറഞ്ഞ വാക്കുകൾ ഒരു ക്രിക്കറ്റ് ആരാധകനും മറക്കാനാകില്ല. വർഷങ്ങൾക്ക് ശേഷം അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം തന്നെ സിഡ്നിയില്‍ തന്റെ അവസാന മത്സരം പൂർത്തിയാക്കി കളിക്കളത്തോട് യാത്ര പറഞ്ഞ വാർണറെ കാണുന്ന ഏതൊരു ക്രിക്കറ്റ് ആരാധകന്റെ മുന്നിലും അദ്ദേഹം ഹീറോ ആകുന്നതും ഈ ഏറ്റുപറച്ചിലിന്റെ ഓർമകൾക്കൂടി കൊണ്ടാണ്. അതിനു ശേഷം അദ്ദേഹം ബാറ്റ് കൊണ്ട് പറഞ്ഞ മറുപടികൾ മറക്കാനാകാത്തതുകൊണ്ടും...