പെട്രോൾ ഇനി പേടിസ്വപ്നമാകില്ല: ഇലക്ട്രിക് വാഹനങ്ങൾ ലാഭമോ നഷ്ടമോ? സംശയം തീർക്കാം, ‘ഇ’ കണക്കിലുണ്ട് ഉത്തരം
Mail This Article
ദിനംപ്രതി കൂടുന്ന ഇന്ധനവിലയും പരിസ്ഥിതി മലിനീകരണവും ആളുകളെ ഇലക്ട്രിക് വാഹനങ്ങളിലേയ്ക്ക് കൂടുതൽ അടുപ്പിക്കുകയാണ്. ചാർജിങ് സ്റ്റേഷനുകളുടെ എണ്ണത്തിലുള്ള അതിവേഗ വളർച്ചയും വൈദ്യുത വാഹനങ്ങളുടെ സ്വീകാര്യത വർധിക്കുന്നതിന്റെ ലക്ഷണങ്ങളാണ്. ഇന്ത്യൻ നിരത്തുകൾ ഇനി കീഴടക്കാൻ പോകുന്നത് ഇലക്ട്രിക്ക് കാറുകളായാരിക്കുമെന്നു പറയുന്നതിൽ അതിശയോക്തി ഒട്ടുംതന്നെയില്ലെന്നു തെളിയിക്കുകയാണ് ഓരോ ദിവസവും വിപണിയിലിറങ്ങുന്ന ‘ഇ’ വാഹനങ്ങളും അവ പങ്കുവയ്ക്കുന്ന അടിസ്ഥാന സൗകര്യങ്ങളും. സൗകര്യങ്ങളിൽ മാത്രമല്ല, റേഞ്ചിലും കരുത്തിലുമെല്ലാം പെട്രോൾ-ഡീസൽ വാഹനങ്ങളെ ബഹുദൂരം പിന്നിലാക്കിയാണ് അതിവേഗമുള്ള ഇലക്ട്രിക് വാഹനങ്ങളുടെ കുതിപ്പ്. ഭൂതകാല ചരിത്രം ഏറെ പറയാനുണ്ടെങ്കിലും ഇലക്ട്രിക് വാഹനങ്ങൾക്ക് ഇന്ന് ലഭിക്കുന്ന സ്വീകാര്യത പണ്ടുണ്ടായിരുന്നില്ലെന്നതാണ് സത്യം. പെട്രോൾ കാറുകളേക്കാൾ മൂന്നോ നാലോ ലക്ഷം രൂപ അധികം മുടക്കി വൈദ്യുത വാഹനങ്ങൾ വാങ്ങുന്നത് ശരിക്കും ലാഭകരമാണോ? എന്തുകൊണ്ടാണ് ഇലക്ട്രിക് വാഹനങ്ങൾ ഇന്നിത്രയും ആഘോഷിക്കപ്പെടുന്നത്?