14 മാസത്തെ ഇടവേളയ്ക്കു ശേഷം ഇന്ത്യൻ നായകൻ രോഹിത് ശർമയും സൂപ്പർ താരം വിരാട് കോലിയും രാജ്യാന്തര ട്വന്റി20 ക്രിക്കറ്റിലേക്ക് മടങ്ങിവന്ന ക്രിക്കറ്റ് പരമ്പര. ഏറെ കാത്തിരിപ്പിനൊടുവിൽ ടീമിലെത്തിയ സഞ്ജു സാംസൺ... ഇന്ത്യയ്ക്കും അഫ്ഗാനും ക്രിക്കറ്റ് ലോകത്തിനും ഒരിക്കലും മറക്കാനാകില്ല ആ മൂന്നാം മത്സരം.
ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ പിറന്ന റെക്കോർഡുകളിലൂടെ, കണ്ട കൗതുകങ്ങളിലൂടെ...; ഒപ്പം, ട്വന്റി20 ക്രിക്കറ്റ് ചരിത്രത്തിൽ ഇന്നേവരെ ആരും കാണാത്ത ഡബിൾ സൂപ്പർ ഓവർ നിമിഷങ്ങളിലൂടെ...
Mail This Article
×
ഒരു നിമിഷം മതി ജീവിതം മാറാൻ എന്ന് പറയുന്നതുപോലെയാണ് ക്രിക്കറ്റ് മത്സങ്ങളിലെ കാര്യവും, ഒരു ബോൾ മതി ഫലം മാറിമറിയാൻ. രാജ്യാന്തര ക്രിക്കറ്റിന്റെ ഏറ്റവും ചെറിയ പതിപ്പായ ട്വന്റി20 മത്സങ്ങൾക്കെന്ന പോലെ അതിന്റെ ആഘോഷങ്ങൾക്കും മണിക്കൂറുകൾ മാത്രമാണ് ആയുസുണ്ടാകാറുള്ളത്. എന്നാൽ, മത്സരം കഴിഞ്ഞ് ഒന്നിലേറെ സൂര്യാസ്തമനങ്ങൾ പിന്നിട്ടിട്ടും ആ മത്സരം ചര്‍ച്ചചെയ്യപ്പെടുന്നുണ്ടെങ്കിൽ അതിന് ഉത്തരം ഒന്നു മാത്രമായിരിക്കും. കഴിഞ്ഞത് വെറും ഒരു മത്സരം മാത്രമാകില്ല, ക്രിക്കറ്റിന്റെ ചരിത്ര പുസ്തകത്തിൽ എഴുതി ചേർക്കപ്പെടേണ്ട ഒരു മഹത്തായ അധ്യായം തന്നെയാകും. കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ – അഫ്ഗാനിസ്ഥാൻ മത്സരം ഇപ്പോഴും ചര്‍ച്ച ചെയ്യപ്പെടുന്നതും അതിനാല്‍ തന്നെയാണ്. കേവലം ഒരു മത്സര ഫലത്തിനപ്പുറം ഒട്ടേറെ മഹത്തായ, മനോഹരങ്ങളായ നിമിഷങ്ങൾ സമ്മാനിച്ച മത്സരം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.