‘‘സീസൺ തുടങ്ങുമ്പോൾ ഉണ്ടായിരുന്ന ബലതന്ത്രത്തിൽ പല മാറ്റങ്ങളും വന്നു. അഡ്രിയൻ ലൂണ ഉൾപ്പെടെ പ്രധാന താരങ്ങളുടെ പരുക്കുകൾ, പുതിയ കളിക്കാരുടെ വരവ്, മൂന്നും നാലും വട്ടം കളി ശൈലി മാറ്റേണ്ടി വരിക! ഫോർ എ കോച്ച്.. സം ടൈം ഇറ്റ്സ് ടൂ മച്ച്! പക്ഷേ, അപ്പോഴും ജയിക്കാൻ വഴി കണ്ടെത്തുക എന്നതാണ് ഒരു കോച്ചിന്റെ ജോലിയുടെ മനോഹാരിത’’ – ഐഎസ്എൽ ഫുട്ബോളിലെ സുപ്രധാന മത്സരത്തിൽ ഇന്നു പഞ്ചാബ് എഫ്സിയെ നേരിടുന്ന കേരള ബ്ലാസ്റ്റേഴ്സ് മുഖ്യപരിശീലകൻ ഇവാൻ വുക്കോമനോവിച്ചിന്റെ വാക്കുകളിൽ നിറയുന്നതു ഫുട്ബോൾ മാത്രമല്ല, തെല്ലു ഫിലോസഫിയും സാഹിത്യവും! സീസൺ തുടക്കത്തിൽ തപ്പിത്തടഞ്ഞ പഞ്ചാബ് എഫ്സി ലീഗ് അന്തിമ ഘട്ടത്തിലേക്കു നീങ്ങുമ്പോൾ കുറച്ചു കൂടി മെച്ചപ്പെട്ട നിലയിലാണ്. പോയിന്റ് പട്ടികയിൽ 12 ൽ 11 –ാം സ്ഥാനത്താണു നിൽപെങ്കിലും എതിരാളിയുടെ ‘അത്താഴം’ മുടക്കാൻ ശേഷിയുള്ള ടീം. അതുകൊണ്ടു തന്നെ പഞ്ചാബിനെ ഗൗരവത്തോടെയാണു വുക്കോമനോവിച്ച് കാണുന്നതെന്നു വ്യക്തം. പ്രത്യേകിച്ചും, ഫെബ്രുവരി രണ്ടിനു ഭുവനേശ്വറിൽ ഒഡീഷ എഫ്സിയോടേറ്റ തോൽവിയുടെ പശ്ചാത്തലത്തിൽ.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com