പൈനാപ്പിൾ തോട്ടത്തിൽ തൂങ്ങിമരിച്ച വാസു, സമീപം തോക്ക്: ദുരൂഹതയേറ്റി കൊൽക്കത്തയിലെ വനിത; സിബിഐ വരും മുൻപേ കേരളം ‘തീർത്തു’
Mail This Article
കേരളത്തിലെ ആനക്കൊമ്പു വേട്ടസംഘത്തിലെ പ്രധാനികളെയെല്ലാം പിടികൂടിക്കഴിഞ്ഞിരിക്കുന്നു. എന്നാൽ ഇവർ ആർക്കാണ് കൊമ്പുകളെല്ലാം വിറ്റത്? കേരളത്തിനു പുറത്തേക്ക് അന്വേഷണ സംഘത്തെ നയിക്കുന്ന നിർണായക വിവരമായിരുന്നു പിടിയിലായവരിൽനിന്നു ലഭിച്ചത്. അധികം വൈകാതെതന്നെ അത് ഇന്ത്യയും കടന്ന് പുറത്തേക്കു വ്യാപിച്ചു. കേരളത്തിലെ ഒരു കാട്ടിൽനിന്ന് രാജ്യാന്തര തലത്തിലേക്ക് ആനക്കൊമ്പുവേട്ടയുടെ കണ്ണികള്‍ ചേരുന്നതാണ് പിന്നീടു കണ്ടത്. വേട്ട സംഘത്തിൽനിന്നു കൊമ്പു വാങ്ങി വിദേശത്തേക്കു കടത്തിയതു കൊൽക്കത്തയിലെ ഒരു വനിതയുൾപ്പെടെയുള്ള സംഘമാണെന്ന വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു കേസിലെ ഈ നിർണായക വഴിത്തിരിവ്. അന്വേഷണ സംഘത്തിനോടൊപ്പം നമുക്കും തുടങ്ങാം യാത്ര, ‘ആനവേട്ടക്കഥ’യുടെ രണ്ടാം ഭാഗത്തിലേക്ക്... കേന്ദ്ര വനംവകുപ്പിന്റെ കീഴിലുള്ള വൈൽഡ് ലൈഫ് ക്രൈം ബ്യൂറോയുടെ ഉൾപ്പെടെ സഹായത്തോടെയായിരുന്നു അന്വേഷണം. കൊൽക്കത്തയിലെ ഒരു വനിതയും ഒരു ഡൽഹി സ്വദേശിയുമാണ് ആനക്കൊമ്പു കച്ചവടത്തിന്റെ പ്രധാന ഇടനിലക്കാർ. കൊൽക്കത്തയിൽനിന്നു സിലിഗുഡി, ഡാർജിലിങ് വഴി നേപ്പാളിലേക്കാണു കൊമ്പു കടത്തിയിരുന്നത്. അവിടെ ആനക്കൊമ്പിന്റെ കച്ചവടം നിയമവിരുദ്ധമല്ല....