ടെസ്റ്റ് പരമ്പരകളിൽ ഏറ്റവും കൂടുതൽത്തവണ ടീം ഇന്ത്യയ്ക്കായി പ്ലയർ ഓഫ് ദ് ടൂർണമെന്റുകൾ ഏറ്റുവാങ്ങിയ താരം, റെഡ്/ പിങ്ക് ബോൾ മത്സരങ്ങളിൽ നിന്ന് ഇന്ത്യയ്ക്കായി ഏറ്റവുമധികം വിക്കറ്റുകൾ സ്വന്തമാക്കിയിട്ടുള്ള രണ്ടാമത്തെ താരം, ഇന്ത്യൻ മണ്ണിൽ ഏറ്റവും അധികം ടെസ്റ്റ് വിക്കറ്റുകൾ പിഴുത താരം.... എണ്ണിയാൽ തീരില്ല ചെന്നൈക്കാരൻ ബോളറുടെ വിശേഷണങ്ങൾ. ഓരോ മലയാളി ക്രിക്കറ്റ് ആരാധകരുടെ മനസ്സിലും ‘പക്കത്തു വീട്ടിലെ പയ്യൻ’ എന്ന പോലെ ഇടംപിടിച്ചിട്ടുള്ള ആർ. അശ്വിൻ ടെസ്റ്റ് ക്രിക്കറ്റിലെ സുപ്രധാനമായ ഒരു നാഴികക്കല്ലുകൂടി പിന്നിട്ടിരിക്കുകയാണ്. ദേശീയ ടീമിനായി 100 ടെസ്റ്റുകളിൽ കളത്തിലിറങ്ങുക... ഏതൊരു ക്രിക്കറ്ററുടെയും ഏറ്റവും വലിയ സ്വപ്നങ്ങളിലൊന്നാകും അശ്വിൻ പൂർത്തീകരിച്ച ഈ നേട്ടം എന്നതിൽ സംശയമില്ല. 100–ാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സും 4 വിക്കറ്റ് നേട്ടത്തോടെയാണ് അശ്വിൻ ആഘോഷമാക്കിയത്. 14 വർഷം നീണ്ട ടെസ്റ്റ് കരിയറിൽ അശ്വിൻ കൈപ്പിടിയിലൊതുക്കിയ നേട്ടങ്ങൾ ഒട്ടേറെയാണ്. അവയിൽ പ്രധാനപ്പെട്ടവ നിങ്ങൾക്കായി അവതരിപ്പിക്കുന്നു, ഇൻഫോഗ്രാഫിക്സിലൂടെ...

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com