മുടങ്ങിയത് 2 മണിക്കൂർ; മേധാവിക്ക് നഷ്ടം 24,838 കോടി! പെട്ടത് ചെറുകിട കച്ചവടക്കാർ; സംഭവിച്ചതെല്ലാം നിഗൂഢം
Mail This Article
ഡിജിറ്റൽ കണക്റ്റിവിറ്റിയുടെ ലോകത്ത് എപ്പോഴും ഓൺലൈനിലായിരിക്കുക എന്നത് ഏറെ പ്രധാനമാണ്. ഒരു ചെറിയ തെറ്റിനു പോലും വലിയ വില നൽകേണ്ടിവരും. 2010 ലെ ഹിറ്റ് ചിത്രമായ ‘ദി സോഷ്യൽ നെറ്റ്‌വർക്കിൽ’ മാർക്ക് സക്കർബർഗായി അഭിനയിച്ച ജെസ്സി ഐസൻബർഗ് ഒരു നിർണായക കാര്യം പറയുന്നുണ്ട് – ‘ഫെയ്സ്‌ബുക്കും മറ്റുള്ളവരും തമ്മിലുള്ള വ്യത്യാസം ഞാൻ പറയട്ടെ, ഞങ്ങൾ ഒരിക്കലും തകരില്ല.’ മെറ്റയുടെയും മേധാവി മാർക്ക് സക്കർബർഗിന്റെയും ആ വിശ്വാസമാണ് ഇപ്പോൾ ഇടക്കിടെ തകർന്നുക്കൊണ്ടിരിക്കുന്നത്. മാർച്ച് 5ന് ഇന്ത്യൻ സമയം രാത്രി എട്ട് മണിയോടെയാണ് ലോകത്തെ ഏറ്റവും വലിയ സോഷ്യൽ നെറ്റ്‌വർക്കിങ് സേവനദാതാക്കളായ മെറ്റയുടെ ഫെയ്സ്ബുക്, ഇൻസ്റ്റാഗ്രാം, മെസഞ്ചർ തുടങ്ങി സർവീസുകൾ നിശ്ചലമായത്. ആഗോളതലത്തിലുള്ള 300 കോടിയോളം ഉപയോക്താക്കളെ ഈ പ്രശ്നം ഏതെങ്കിലും വഴിക്ക് ബാധിച്ചുവെന്നാണ് റിപ്പോർട്ട്...