മാർച്ച് 31 വരെ കാത്തിരിക്കേണ്ട; എങ്ങനെ നികുതി ഇളവ് നേടാം? മറക്കരുത് ഈ 10 കാര്യങ്ങൾ
Mail This Article
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ തിരക്കിലേക്കിറങ്ങിക്കഴിഞ്ഞു നാടും നഗരവും. അതിനിടെ ഇൻകം ടാക്സ് റിട്ടേണുമായി ബന്ധപ്പെട്ട നിർണായക ഒരു ദിവസം വരുന്നുണ്ട്: മാർച്ച് 31. ഇന്‍കം ടാക്സ് ഇളവ് കിട്ടുന്ന നിക്ഷേപങ്ങള്‍ നടത്താനും ചെലവുകള്‍ നിര്‍വഹിക്കാനും ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. തിരഞ്ഞെടുപ്പും ടാക്സ് റിട്ടേണും തമ്മിൽ എന്താണു ബന്ധം? തിരഞ്ഞെടുപ്പു കാലത്ത് പല രാഷ്ട്രീയ പാർട്ടികൾക്കും നാം സംഭാവന നൽകേണ്ടി വരും. അങ്ങനെ നൽകുന്നവരാണെങ്കിൽ മാർച്ച് 31നു മുൻപ് നൽകുക. അതിന്റെ രസീത് തീർച്ചയായും വാങ്ങുകയും വേണം. എന്തിനാണിത്? ഒരു രൂപ നികുതിയാണ് കുറയ്ക്കാന്‍ അവസരമെങ്കിലും അതുപോലും വിട്ടു കളയരുത്. അതിന് മേൽപ്പറഞ്ഞ രസീതും സഹായകമാകും. എല്ലാ ഇളവുകളും പ്രയോജനപ്പെടുത്തിയ ശേഷവും നികുതി ബാധ്യതയുള്ളവര്‍ക്കു മുന്നില്‍ പോലും ചില വഴികള്‍ കൂടി അവശേഷിക്കുന്നുണ്ട്. അത് എന്തെല്ലാമാണ്? ഇന്‍കം ടാക്സ് ഇളവ് കിട്ടുന്ന നിക്ഷേപങ്ങളും ചെലവുകളും സംബന്ധിച്ച ചില നിർണായക കാര്യങ്ങളാണ് ഇനി പറയുന്നത്. അവസാന നിമിഷത്തിലാണെങ്കിലും, ഇനി പറയുന്ന 10 കാര്യങ്ങള്‍ ശ്രദ്ധിച്ചാൽ കാര്യങ്ങളെല്ലാം കൂടുതൽ എളുപ്പമാകും.