2010–18 കാലം. ഡൽഹിയിൽ പലപ്പോഴായി ഭൂചലനങ്ങൾ റിപ്പോർട്ട് ചെയ്തുകൊണ്ടേയിരിക്കുന്നു. നേരത്തേയും അതുണ്ടായിട്ടുണ്ട്. പക്ഷേ ഹിമാലയൻ മേഖലയിലുണ്ടാകുന്ന ഭൂചലനത്തിന്റെ തുടർപ്രകമ്പനങ്ങളായിരുന്നു രാജ്യതലസ്ഥാനത്തു പലപ്പോഴും അനുഭവപ്പെട്ടിരുന്നത്. എന്നാൽ അതു മാറി ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രംതന്നെ ഡൽഹിയുടെ തൊട്ടടുത്തെത്തുന്ന അവസ്ഥയിലേക്കു മാറി അക്കാലത്തു കാര്യങ്ങൾ. സ്വാഭാവികമായും പാർലമെന്റ് മന്ദിരത്തിന്റെ ഉൾപ്പെടെ സുരക്ഷയെപ്പറ്റിയും ചോദ്യമുയർന്നു.
HIGHLIGHTS
- ഇന്ത്യൻ തലസ്ഥാന നഗരിയുടെ മുഖച്ഛായതന്നെ മാറ്റുന്ന പുതിയ പാർലമെന്റ് മന്ദിരത്തിന്റെ നിർമാണം റെക്കോർഡ് സമയത്തിൽ, രണ്ടര വർഷംകൊണ്ട് പൂർത്തിയാക്കി ഉദ്ഘാടനത്തിനൊരുങ്ങുകയാണ് 2023 മേയ് 28ന്. എന്തുകൊണ്ടാണ് ഇന്ത്യയ്ക്ക് പുതിയൊരു പാർലമെന്റ് മന്ദിരത്തിന്റെ ആവശ്യം വന്നത്? എന്താണ് ആ മന്ദിരത്തിലെ അമ്പരപ്പിക്കുന്ന കാഴ്ചകൾ? കാണാം വിഡിയോ സ്റ്റോറി...