‘‘ചെയ്യാത്ത തെറ്റിന് 72 ദിവസമാണു ഞാൻ ജയിലിൽ കഴിഞ്ഞത്. ലഹരിമരുന്ന് എന്താണെന്നു പോലും അറിയില്ല. സാധാരണ വീട്ടമ്മയാണ്. ശത്രുക്കളില്ല. ഒരു തെറ്റും ചെയ്തിട്ടില്ല. എന്തിനു വേണ്ടിയാണ് എന്നെ കുടുക്കിയതെന്ന് അറിയണം’’. എൽഎസ്‌ഡി ലഹരിമരുന്നുമായി പിടികൂടിയെന്ന കേസിൽ രണ്ടര മാസം ജയിലിൽ കഴിഞ്ഞ ശേഷമുള്ള ചാലക്കുടി സ്വദേശി നായരങ്ങാടി കാളിയങ്കര വീട്ടിൽ ഷീല സണ്ണിയുടെ ചോദ്യം എക്സൈസ് വകുപ്പിനോടാണ്. ലഹരിക്കേസിൽ ഉൾപ്പെട്ടതോടെ ചാലക്കുടി പ്രധാന പാതയിലെ ടൗൺ ഹാളിനു സമീപമുള്ള ഷീലയുടെ ‘ഷീ സ്റ്റൈൽ’ ബ്യൂട്ടിപാർലർ അടച്ചുപൂട്ടിയിരുന്നു.
HIGHLIGHTS
- എക്സൈസ് പിടിച്ചെടുത്ത പാക്കറ്റിൽ ലഹരി മരുന്നില്ലെന്നു കണ്ടെത്തിയതിനെ തുടർന്ന് ജയിൽ മോചിതയായ ചാലക്കുടിയിലെ ഷീ സ്റ്റൈൽ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണി മനസു തുറന്നപ്പോൾ...