സുപ്രീം കോടതിയിലെ ബാർ ലൈബ്രറിയിൽ സ്ഥാപിച്ചിട്ടുള്ള ഛായാചിത്രങ്ങളിലൊന്ന് മോട്ടിലാൽ സെതൽവാദിന്റേതാണ്. ഇന്ത്യയുടെ ആദ്യ അറ്റോർണി ജനറൽ (1950–1963) ആയിരുന്നു അദ്ദേഹം. 1961ലാണ് ബാർ കൗൺസിൽ ഓഫ് ഇന്ത്യ സ്ഥാപിതമായത്. അതിന്റെ ഒന്നാമത്തെ പ്രസിഡന്റും അദ്ദേഹമായിരുന്നു.
HIGHLIGHTS
- ഗുജറാത്ത് കലാപത്തിലെ ഇരകൾക്കായി ടീസ്റ്റ സെതൽവാദ് പോരാട്ടം തുടങ്ങിയിട്ട് രണ്ടു പതിറ്റാണ്ട് കഴിഞ്ഞു. ഭീഷണിയും അറസ്റ്റും അടിച്ചമർത്തലും എല്ലാം ഉൾപ്പെടുന്ന സങ്കീർണമായ നിയമ യുദ്ധം. സുപ്രീം കോടതി അനുവദിച്ച ഇടക്കാല ജാമ്യം നീട്ടി നൽകാതെ അടിയന്തിരമായി ടീസ്റ്റയോട് കീഴടങ്ങാനാണ് ഗുജറാത്ത് ഹൈക്കോടതി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടത്. ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയ സുപ്രീം കോടതി ചോദിച്ചത് ജാമ്യം നീട്ടി നൽകിയാൽ ആകാശം ഇടിഞ്ഞു വീഴുമോ എന്നായിരുന്നു. ആരാണ് ടീസ്റ്റ? ആരാണ് അവരെ പേടിക്കുന്നത്?