2018, 2019 വർഷങ്ങളിലെ അത്രയും മഴ പെയ്തിട്ടില്ല, എന്നിട്ടും സംസ്ഥാനത്തെ ചില പ്രദേശങ്ങളിൽ പ്രളയസമാനമായ വെള്ളക്കെട്ടാണ് ഇത്തവണ രൂപപ്പെട്ടത്. ജൂൺ മുതൽ തുടങ്ങുന്ന ഹൈഡ്രോളജി കലണ്ടറിൽ ജൂണിൽ ശരാശരിയെക്കാളും 63% മഴ കുറവായിരുന്നു. എന്നാൽ ജൂലൈ 6, 7, 8 ദിവസങ്ങളിൽ കനത്ത മഴ പെയ്തു. എന്നിട്ടും ജൂലൈ 10 വരെ ശരാശരിയെക്കാൾ 29% കുറവ‌് മഴ മാത്രമാണു ലഭിച്ചിട്ടുള്ളത്. കഴിഞ്ഞയാഴ്ച ഏതാനും ദിവസത്തെ മഴ കാരണം മറ്റൊരു പ്രളയം വരെ നാം മുന്നിൽക്കണ്ടു. സാധാരണ രീതിയിൽ തുടർച്ചയായി മഴ പെയ്യുന്നതിനു പകരം ചെറുമേഖലകൾ കേന്ദ്രീകരിച്ച് അതിവേഗം പെയ്തിറങ്ങുന്ന കാഴ്ചയാണ് ഇപ്പോഴുള്ളത്.
HIGHLIGHTS
- 2018ൽ, കേരളത്തിൽ സാധാരണ കണക്കാക്കാറുള്ള ശരാശരിയെക്കാൾ വളരെക്കൂടിയ അളവിലാണ് മഴ പെയ്തത്. ഒറ്റ ദിവസം 300 മില്ലീമീറ്റർ മഴ പെയ്ത സംഭവവുമുണ്ടായി. അത്രയും മഴ താങ്ങാനുള്ള ശേഷി കേരളത്തിലെ ജലാശയങ്ങൾക്കും ഓടകൾക്കുമില്ലായിരുന്നു. ഇതാണു മിന്നൽ പ്രളയത്തിനും മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും കാരണമായത്. എന്നാൽ, ഇപ്പോൾ 3 ദിവസം തുടർച്ചയായി കനത്ത മഴ പെയ്താൽ തന്നെ പ്രളയ സമാന സാഹചര്യമാണ് കേരളത്തിൽ അനുഭവപ്പെടുന്നത്