ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി കോൺഗ്രസിന്റെ ഇരുപതാം സമ്മേളനത്തിനു തുടക്കം കുറിച്ചുകൊണ്ട് പ്രസിഡന്റ് ഷി ചിൻപിങ് പ്രസംഗിക്കുന്നു. അടുത്ത അഞ്ചു വർഷത്തേക്കുള്ള ചൈന എന്തായിരിക്കും എന്നതിന്റെ ഒരു മാർഗനിർദേശം എന്ന നിലയിലായിരുന്നു 2022 ഒക്ടോബറിൽ നടന്ന ഈ പ്രസംഗം. അതിലെ ചില വരികള്‍ ഇങ്ങനെ – ‘‘ഒരു രാജ്യം, രണ്ടു സംവിധാന’മെന്ന തത്വം എല്ലാ അർഥത്തിലും നടപ്പാക്കാൻ ശ്രമിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഹോങ്കോങ്ങിലെ ജനങ്ങൾ ഹോങ്കോങ്ങും മക്കാവുവിലെ ജനങ്ങൾ മക്കാവുവും ഭരിക്കുന്നു. രണ്ടിടത്തും സ്വയംഭരണാധികാരമുണ്ട്. ദേശീയ സുരക്ഷ മുൻനിർത്തി കേന്ദ്ര ഭരണകൂടം ഇരു മേഖലകളിലും തങ്ങളുടെ നിയമാധികാരവും നിയമസമ്പ്രദായവും അതിന്റെ നടപ്പാക്കലും നിർവഹിച്ചിട്ടുണ്ട്. ചൈനീസ് ഭരണഘടനയും ഹോങ്കോങ് ‘ബേസിക് ലോ’യും അടിസ്ഥാനമാക്കിയാണ് ഇത്. ഇതുവഴി ഹോങ്കോങ് ഭരിക്കുന്നത് ദേശസ്നേഹികളാണെന്ന് ഉറപ്പാക്കി
HIGHLIGHTS
- ചൈനീസ് സ്വയംഭരണ പ്രദേശമായ ഹോങ്കോങ്ങിൽ ദേശ സുരക്ഷാ നിയമം നടപ്പാക്കിയതിനു പിന്നാലെ, കഴിഞ്ഞ വർഷങ്ങളിലുണ്ടായ ‘ജനാധിപത്യ പ്രക്ഷോഭം’ നയിച്ചവർക്കെതിരെ ശക്തമായ നടപടി തുടങ്ങിയിരിക്കുകയാണ് ചൈന. എതിർപ്പുമായി അമേരിക്കയും രംഗത്തുണ്ട്