കേരളത്തിലെ ന്യൂനപക്ഷ വിഭാഗങ്ങളെ മൊത്തത്തിലും, വിശേഷിച്ച് മുസ്‌ലിം ലീഗിനെയും വശത്താക്കാനുള്ള മാന്ത്രിക വടിയായി ഏക വ്യക്തിനിയമത്തെ ഉപയോഗിക്കാമെന്ന സിപിഎമ്മിന്റെ പ്രതീക്ഷയ്ക്കുമേൽ അവരുടെ ചരിത്രം തന്നെ വാളോങ്ങി നിൽക്കുന്ന കാഴ്ചയാണിപ്പോൾ. ഏക വ്യക്തിനിയമത്തിനെതിരായി സിപിഎം നടത്തുന്ന സെമിനാർ ഇന്ന് നാലു മണിക്ക് പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യാനിരിക്കെ, ഇത്രകാലവും പാർട്ടി പറഞ്ഞുകൊണ്ടിരുന്നത് പരിശോധിക്കുന്നത് കൗതുകകരമാണ്. ഏക വ്യക്തിനിയമം നടപ്പാക്കണമെന്ന് ആവശ്യപ്പെടുകയും, ഈ വിഷയത്തിൽ എല്ലാക്കാലത്തും എതിർ ചേരിയിൽ നിർത്തിയിരുന്ന മുസ്‍ലിം ലീഗിനെ വരെ സെമിനാറിന് ക്ഷണിക്കുകയും ചെയ്തിരുന്നു. എന്നാൽ ക്ഷണം ലീഗ് നിരസിച്ചു.
HIGHLIGHTS
- കേരളത്തിലെ ന്യൂനപക്ഷ വിഭാഗങ്ങളെ മൊത്തത്തിലും, വിശേഷിച്ച് മുസ്‌ലിം ലീഗിനെയും വശത്താക്കാനുള്ള മാന്ത്രിക വടിയായി ഏക വ്യക്തിനിയമത്തെ ഉപയോഗിക്കാമെന്ന സിപിഎമ്മിന്റെ പ്രതീക്ഷയ്ക്കുമേൽ അവരുടെ മുൻനിലപാടുകൾ തന്നെയാണ് വാളോങ്ങി നിൽക്കുന്നത്. ഏക വ്യക്തിനിയമത്തിൽ എന്തായിരുന്നു സിപിഎമ്മിന്റെ നിലപാടുകൾ? ചരിത്രം പറയുന്നത് ഇങ്ങനെ