2016 ൽ അറസ്റ്റിലാകുമ്പോൾ 38 വയസ്സാണ് സരിദേവിക്ക്. സിംഗപ്പുർ സ്വദേശി. വളരെക്കാലമായി ലഹരിമരുന്നിന് അടിമ. 2014 ലാണ് ലഹരിമരുന്ന് ഉപയോഗത്തിന്റെ പേരിൽ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയത്. 2016 ജൂൺ 17ന് സരിദേവിയുടെ താമസസ്ഥലം സിംഗപ്പുരിലെ സെൻട്രൽ നാർക്കോട്ടിക്സ് ബ്യൂറോ അധികൃതർ റെയ്ഡ് ചെയ്തു. ഇതിനു മുൻപ് മുഹമ്മദ് ഹൈക്കൽ ബിൻ അബ്ദുല്ല എന്ന മലേഷ്യൻ വംശജനെ അധികൃതർ അറസ്റ്റു ചെയ്യുകയും അയാളിൽനിന്ന് 16,000 രൂപയുടെ സിംഗപ്പുർ ഡോളർ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. സരിദേവിയുടെ താമസസ്ഥലത്തുനിന്ന് മടങ്ങുംവഴിയാണ് ഇയാളെ അറസ്റ്റ് ചെയ്തത് എന്നാണ് അധികൃതർ പറയുന്നത്. തുടർന്ന് സരിദേവിയുടെ മുറിയിലെത്തിയെങ്കിലും തങ്ങളെ ഇവര്‍ ഏറെനേരം പുറത്തു നിർത്തിച്ചെന്ന് അധികൃതർ പറയുന്നു. തന്റെ പക്കലുണ്ടായിരുന്ന ലഹരിമരുന്ന് പതിനാറാം നിലയിലുള്ള വീടിന്റെ അടുക്കളയുടെ ജനാല വഴി താഴേക്ക് എറിഞ്ഞു കളയാനായിരുന്നു ഇവർ ഈ സമയം എടുത്തത് എന്നായിരുന്നു അധികൃതരുടെ വിശദീകരണം. സരിദേവിയുടെ മുറിയിൽനിന്ന്
HIGHLIGHTS
- വധശിക്ഷ നൽകി വേണോ ഒരു രാജ്യത്തെ ലഹരിമരുന്നിൽനിന്നു മുക്തമാക്കേണ്ടത്? അതെയെന്നാണ് സിംഗപ്പുർ നൽകുന്ന ഉത്തരം. മാത്രവുമല്ല, 20 വർഷത്തിനിടെ ഇതാദ്യമായി ഒരു വനിതയെ രാജ്യത്തു വധശിക്ഷയ്ക്കു വിധേയയാക്കിയിരിക്കുന്നു. ഏതാനും ഗ്രാം ലഹരിമരുന്ന് കയ്യിൽ വച്ചതിന് വധശിക്ഷ നൽകുന്ന ‘കാടൻ’ രീതിക്കെതിരെ രാജ്യാന്തര മനുഷ്യാവകാശ സംഘടനകളും രംഗത്തുണ്ട്. എന്നിട്ടും എന്താണ് ഇക്കാര്യത്തിൽ സിംഗപ്പുർ പിന്നോട്ടില്ലാത്തത്?