രാജ് നിവാസിലെ എത്തിയ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘത്തോട് പുതിയ ലഫറ്റ്നന്റ് ഗവർണർ ഇങ്ങനെ പറഞ്ഞു. രാജ് നിവാസിനു മുന്നിലെ ഉപേക്ഷിക്കപ്പെട്ട ഈ കുന്നും കാടും അതിമനോഹരമായ പാർക്കാക്കി മാറ്റണം. അതിന് ഒരാഴ്ചയാണ് സമയം. ആൻഡമാനാണ് സ്ഥലം. ലഫ്റ്റനന്റ് ഗവർണർ വക്കം പുരുഷോത്തമനും. വക്കം അവിടെ എത്തിയപ്പോഴാണ് ലഫ്റ്റനന്റ് ഗവർണർക്ക് ഇത്രയും അധികാരമുണ്ടെന്ന് മറ്റുള്ളവർ മനസിലാക്കിയത്.
HIGHLIGHTS
- ‘ദിസ് ഈസ് ദ് വൈറ്റസ്റ്റ് ഡ്രൈ സ്റ്റേറ്റ് ’ മിസോറം ഗവർണറായിരുന്ന വക്കം പുരുഷോത്തമൻ ഒരിക്കൽ അവിടത്തെ പരാജയപ്പെട്ട മദ്യനിരോധനത്തെ വിശേഷിപ്പിച്ചത് ഇങ്ങനെ. കർക്കശക്കാരൻ എന്നു പേരെടുത്ത വക്കം പുരുഷോത്തമന്റെ മറ്റൊരു മുഖമാണിത്. മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ മനോജ് ഭാരതി തയാറാക്കിയ ലഘുജീവചരിത്രം വായിക്കാം.