ആദ്യം എത്തുന്നവരാണ് ഒരു നാടിന്റെ അധിപരാകുന്നതെങ്കിൽ ഇന്ത്യയാണ് ഇനി ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിന്റെ തലപ്പത്ത്. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിന്റെ (ഐഎസ്ആർഒ–ഇസ്‌റോ) ചന്ദ്രയാൻ 3 ദൗത്യം ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്തിയത് ബഹിരാകാശ ഗവേഷണ രംഗത്തെ നാഴികക്കല്ലാകുമോ? ഒന്നര പതിറ്റാണ്ടു മുൻപ് ചന്ദ്രനിൽ ഇറങ്ങാതെതന്നെ അതിന്റെ ദക്ഷിണ ധ്രുവത്തിൽ ആദ്യമായി ജല സാന്നിധ്യം കണ്ടെത്തിയത് ഇസ്റോയുടെ ചന്ദ്രയാൻ 1 ദൗത്യമാണ്. അതിന്റെ തുടർ പര്യവേക്ഷണവും ചന്ദ്രന്റെ കൂടുതൽ സാധ്യതകളും മനസ്സിലാക്കുകയാണ് ചന്ദ്രയാൻ 3 ദൗത്യത്തിലൂടെ ഇന്ത്യ ലക്ഷ്യമിടുന്നത്. എന്തുകൊണ്ടാണ് ദക്ഷിണ ധ്രുവം ഗവേഷകരെ സംബന്ധിച്ചിടത്തോളം ചന്ദ്രനിലെ അക്ഷയഖനിയാകുന്നത്? ചന്ദ്രയാൻ 3 ഇറങ്ങിയതിനിപ്പുറം ലോകത്തിനു മുന്നിൽ ഇന്ത്യയുടെ സാധ്യതകൾ എന്തെല്ലാമാണ്?
HIGHLIGHTS
- ‘‘വിദേശരാജ്യങ്ങൾക്കു നമ്മുടെ വിക്ഷേപണ വാഹനങ്ങളിൽ വിശ്വാസ്യത വർധിച്ചിട്ടുണ്ട്. അതു വരുംകാലങ്ങളിൽ വാണിജ്യ വിക്ഷേപണങ്ങളിലൂടെയുള്ള വരുമാനം വർധിക്കാൻ കാരണമാകും’’– പറയുന്നത് ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ. ജി.മാധവൻ നായർ.
- ഇന്ത്യയുടെ തനതു സാങ്കേതികവിദ്യ ഉപയോഗിച്ച് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ സോഫ്റ്റ്ലാൻഡിങ് നടത്തിയ ചന്ദ്രയാൻ 3 നമുക്കു നൽകാനിരിക്കുന്ന നേട്ടങ്ങൾ ചെറുതൊന്നുമല്ല.