ഏതുപാർട്ടിയിലെ സ്ഥാനാർഥിയായാലും ശരി വോട്ടു ചോദിച്ച് എത്തുന്ന ആരേയും കാണേണ്ടെന്ന് വോട്ടർമാർ ഒന്നായി തീരുമാനമെടുത്താൽ എന്തുചെയ്യും. കോവിഡ് കാലത്ത് കേരളത്തിലെ സ്ഥാനാർഥികള്‍ നേരിട്ട ഒരു പ്രശ്നമായിരുന്നു ഇത്. രാഷ്ട്രീയത്തോടുള്ള എതിർപ്പുകൊണ്ടല്ല, സ്വന്തം ജീവൻ സംരക്ഷിക്കാൻ വേണ്ടിയാണ് വോട്ടർമാർ ഇങ്ങനെ തീരുമാനിച്ചത്. 2020ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ കൊച്ചിയടക്കമുള്ള കേരളത്തിലെ നഗരങ്ങളിലെ ചില ഫ്ലാറ്റുകളിലാണ് ഇത്തരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. സമൂഹമാധ്യമങ്ങളിലെ പ്രചാരണം ശക്തമാക്കാതെ ഇനി രക്ഷയില്ലെന്ന് കേരളത്തിലെ ചെറു രാഷ്ട്രീയ പാർട്ടികൾക്ക് വരെ ബോധ്യമായത് കോവിഡ് കാലത്തെ നിയന്ത്രണങ്ങൾ നിറഞ്ഞ തിരഞ്ഞെടുപ്പുകളിലൂടെയാണ്.
HIGHLIGHTS
- പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് പ്രചാരണം കലാശക്കൊട്ടിന് തൊട്ടരികത്ത് നിൽക്കുമ്പോൾ സമൂഹമാധ്യമങ്ങളിലൂടെയുള്ള പാർട്ടികളുടെ ഇടപെടലുകള്‍ ശക്തമാണ്. അവിടെ കൊണ്ടും കൊടുത്തും മുന്നേറാൻ രാഷ്ട്രീയ പാർട്ടികൾ പ്രത്യേക സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. പുതുപ്പള്ളി തിരഞ്ഞെടുപ്പിലെ സമൂഹമാധ്യമങ്ങളിലെ പ്രചാരണത്തെ കുറിച്ച് പ്രധാനപ്പെട്ട മൂന്ന് പാർട്ടികളുടേയും പ്രവർത്തന രീതി അന്വേഷിച്ച് തയാറാക്കിയ റിപ്പോർട്ട്.