തളിരില നിറയെ പോഷകങ്ങളുമായി സാലഡിനൊപ്പം കാത്തിരിക്കുന്ന ചെറുസസ്യമുണ്ട്; വാട്ടർ ക്രെസ്. വൈറ്റമിനുകളും ആന്റി ഓക്സിഡന്റുകളും തിങ്ങിനിറഞ്ഞ, കാബേജിന്റെ കുലത്തിൽപ്പെട്ട ഈ ചെടി കാൻസറിനെയും ചെറുക്കുമെന്നാണു പുതിയ പഠനം. നാഷനൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അമേരിക്കയുടേതാണ് (എൻസിഐഎ) കണ്ടെത്തൽ. അവിടെയും തീരുന്നില്ല. കോശങ്ങളുടെ അറ്റകുറ്റപ്പണിക്ക്, ശരീരത്തിനു ദോഷകരമായ രാസവസ്തുക്കളെ നശിപ്പിക്കുന്നതിന്, മാനസികാരോഗ്യം മെച്ചപ്പെടുത്താൻ... വാട്ടർ ക്രെസിനു കഴിവുകളേറെയാണ്. ചെറുതണ്ടും ഇലകളുമുള്ള ചെടിയിലെ വൈറ്റമിൻ ബിയുടെ സാന്നിധ്യം മസ്തിഷ്കത്തിന്റെ ആരോഗ്യത്തിനും ഓർമ നിലനിർത്താനും മാനസിക സംഘർഷം കുറയ്ക്കാനും സഹായിക്കും. ഓറഞ്ചിനേക്കാളും നാരങ്ങയേക്കാളും അധികം വൈറ്റമിൻ സിയുമുണ്ട് മൈക്രോഗ്രീൻസിന്റെ കൂട്ടത്തിലെ പോഷക രാജാവായ വാട്ടർ ക്രെസിൽ.
HIGHLIGHTS
- സാലഡിനെ അലങ്കരിക്കാൻ മാത്രം വലുപ്പമുള്ളത്ര ചെടി എന്നായിരുന്നു അടുത്തകാലം വരെ വാട്ടർ ക്രെസിനുള്ള വിശേഷണം. എന്നാൽ ഇന്നു കാര്യങ്ങൾ മാറിമറിഞ്ഞു. ലോകത്ത് ഏറ്റവും ആരോഗ്യദായകമായ പച്ചക്കറിയെന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. വലിയ കഴിവുകളാണ് ഈ കുഞ്ഞൻ ചെടിയ്ക്കുള്ളത്. ഇവ വളർത്തിയെടുക്കാനും ഏറെ എളുപ്പം.