അക്ഷർധാം ക്ഷേത്രത്തിൽ ദർശനം നടത്തുന്ന ബ്രിട്ടിഷ് പ്രധാന മന്ത്രി ഋഷി സുനകും പത്നി അക്ഷത മൂർത്തിയും. കഴിഞ്ഞ ദിവസം ലോകം മുഴുവൻ വൈറലായ ചിത്രങ്ങളിലൊന്നാണിത്. ബിബിസി അടക്കം ലോക മാധ്യമങ്ങൾ ഈ ചിത്രം ആഘോഷിച്ചു. സമൂഹ മാധ്യമങ്ങൾ കൊണ്ടാടി. ഇത്തരം സ്പെഷൽ ചിത്രങ്ങളുടെ നിധിയായിരുന്നു ഡൽഹി. കഴിഞ്ഞ ദിവസങ്ങളിൽ ഡൽഹിയിൽ ഒന്നു കണ്ണോടിച്ചാൽ ലോകം മുഴുവനും കാണാമായിരുന്നു. മറ്റൊരു തരത്തിൽ പറഞ്ഞാൽ ഡൽഹിയിലെ കാഴ്ചകളിൽ ലോക നേതാക്കൾ നിറഞ്ഞു നിന്നു. ഈ ചിത്രങ്ങളെല്ലാം സമ്മാനിച്ചതാകട്ടെ സെപ്റ്റംബര്‍ 9, 10 തീയതികളിലായ നടന്ന ജി 20 സമ്മേളനവും. ലോക രാജ്യങ്ങളുടെ തലവന്മാർ, സുരക്ഷയുടെ കൂട്ടിൽ വിദൂരമായി പോലും കാണാൻ കഴിയാത്ത ലോക നേതാക്കൾ... ഇവരെല്ലാം പലപ്പോഴും സാധാരണക്കാരെ പോലെ സമ്മേളന വേദിയിൽ നടന്നു നീങ്ങിയ കാഴ്ചകൾ. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ മുതൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോ വരെയുള്ള രാഷ്ട്രത്തലവന്മാരെ അടുത്തു കണ്ടാലോ. അവർ നമുക്കു സമ്മാനിച്ച അപൂർവ നിമിഷങ്ങൾ സ്വന്തമാക്കിയാലോ.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com