കെണിയൊരുക്കിയ പടിക്കെട്ട്, അന്ന് ഒരു ചങ്ങല; അപകടം കണ്ട് പിന്മാറിയ ടൊവീനോ : തൃശൂർ പൂരം നമുക്ക് മാതൃകയാക്കാം
Mail This Article
വർഷങ്ങള്‍ക്കു മുൻപാണു സംഭവം. ശബരിമലയിൽ തീർഥാടകരുടെ പ്രവാഹം. പമ്പാ ഗണപതി കോവിലിനു സമീപം തീർഥാടകരെ കയർ കെട്ടി തിരിച്ചു. പടികൾക്ക് താഴെയാണ് കയർ കെട്ടി തിരിച്ചത്. തൊട്ടു മുന്നിൽ നിരവധി പടികൾ. തീർഥാടകർ അക്ഷമരായി നിൽക്കുന്നു. ഇതിനിടെ അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന സായുധ സേന അസിസ്റ്റന്റ് കമന്റാന്റ് പമ്പ എസ്പിയെ സമീപിച്ചിട്ടു പറഞ്ഞു. ‘'സർ തീർഥാടകരെ പടികളിൽ കയറ്റി നിർത്തുന്നതാണ് നല്ലത്. കാരണം കയർ അഴിക്കുമ്പോൾ എല്ലാവരും പടികളിലേക്ക് ഓടിക്കയറും. വീഴാനും സാധ്യതയേറെ.’' അപ്പോഴാണ് എസ്പിയും അക്കാര്യം ശ്രദ്ധിച്ചത്. ഉടനെ പൊലീസ് ക്രമീകരണം മാറ്റി. ഒരുപക്ഷേ ഒരു വലിയ അപകടം അവിടെ ഒഴിവായി. ആളുകള്‍ കൂടുന്നിടത്ത് ചെറിയ ഒരു അശ്രദ്ധ മതി വലിയ അപകടത്തിലേക്ക് നയിക്കാൻ. പുല്ലുമേടിന് പിന്നാലെ കളമശേരിയും ഇക്കാര്യം ചൂണ്ടിക്കാട്ടുന്നു. അതേ സമയം ലക്ഷങ്ങളോളം പേർ ശബരിമലയിലും തൃശൂർ പൂരത്തിലും പങ്കെടുത്തു സുരക്ഷിതരായി മടങ്ങുന്നു