കിറ്റ് തന്ത്രം പകർത്തി ബിജെപി? ഇടതിന് പുതിയ വെല്ലുവിളി; കേരളത്തിൽ വേവുമോ കേന്ദ്രത്തിന്റെ ‘ഭാരത്’ അരി?
Mail This Article
അത്താഴപഷ്ണിക്കാരുണ്ടോ ... എന്ന് പണ്ടത്തെ തറവാടുകളുടെ പടിപ്പുരയ്ക്കരികെ നിന്ന് ഉച്ചത്തിൽ ചോദിക്കാറുണ്ടായിരുന്നതുപോലെ രാജ്യത്തെ പട്ടിണിക്കാരെ വിശപ്പടക്കാനുള്ള വിഹിതം നൽകി രക്ഷിക്കാനുള്ള പുറപ്പാടിലാണ് കേന്ദ്ര സർക്കാർ. പട്ടിണിക്കാരെ ലക്ഷ്യമിട്ട് കിലോഗ്രാമിന് 30 രൂപയിൽ താഴെ വിലയിൽ അരി നൽകാനുള്ള പദ്ധതിയാണ് അണിയറയിലൊരുങ്ങുന്നത്. വില കുറച്ചു വിറ്റ് അരിവില പിടിച്ചു നിർത്താനുള്ള കേന്ദ്ര സർക്കാരിന്റെ തന്ത്രം വോട്ടുബാങ്കുകൂടി ലക്ഷ്യം വച്ചാണോ എന്ന സംശയം എതിരാളികൾ ഉയർത്തുന്നുണ്ട്. എന്തായാലും കിലോഗ്രാമിന് 25 രൂപ തോതിൽ ‘ഭാരത്’ ബ്രാൻഡിൽ പൊതു മാർക്കറ്റിൽ അവതരിപ്പിക്കാനുള്ള നീക്കം ഇന്ത്യയിലെ സാധാരണക്കാരെ ലക്ഷ്യം വച്ചുതന്നെയാണ്. ഇതിനകം ഹിറ്റ് ആയ ഭാരത് എന്ന ബ്രാൻഡിനെ അൽപം കൂടി ജനകീയമാക്കാനാണ് സർക്കാരിന്റെ ഉദ്ദേശ്യം. എന്നാൽ ഏറ്റവുമൊടുവിലെ വെളിപ്പെടുത്തലനുസരിച്ച് കിലോഗ്രാമിന് 25 രൂപ എന്ന കാര്യത്തിൽ വ്യക്തമായ തീരുമാനം ആയിട്ടില്ലെന്നും ചിലപ്പോൾ അത് 29 രൂപ വരെയാകാമെന്നുമാണ് വിശദീകരണം. എന്തൊക്കെയായാലും ഈ പണപ്പെരുപ്പ കാലത്ത്