ചന്ദ്രചൂഡിന്റെ ‘ഡ്രീം കോർട്ട്’: ജല്ലിക്കെട്ടിന് പച്ചക്കൊടി; വിവാഹമോചനത്തിന് കാത്തിരിപ്പ് വേണ്ട; വിവാദവും കുറവല്ല; ഗവർണറെയും ‘വെട്ടി’ കോടതി
Mail This Article
സ്വപ്നങ്ങളുടെ വലിയ ഭാരവുമായി ഇന്ത്യയുടെ പരമോന്നത നീതിപീഠത്തിലെ മുഖ്യന്യായാധിപക കസേരയിലേക്ക് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് എത്തിയത് 2022 അവസാനമാണ്. കൃത്യം പറഞ്ഞാൽ 2022 നവംബർ 9ന്. ഇന്ത്യയുടെ അൻപതാമത്തെ ചീഫ് ജസ്റ്റിസായ ചന്ദ്രചൂഡ് ആദ്യം ചെയ്തത് ജഡ്ജിമാരുടെ യോഗം വിളിച്ചു തന്റെ നയം പ്രഖ്യാപിക്കുകയായിരുന്നു. ‘കേസുകൾ കെട്ടിക്കിടക്കുന്ന രീതിയാണ് സുപ്രീം കോടതിയുടെ ഏറ്റവും വലിയ ദോഷം. ഇതു തീർപ്പാക്കാൻ എല്ലാവരുടെയും ശ്രമം വേണം. ജഡ്ജിമാരുടെ ഒഴിവുകൾ യഥാസമയം നികത്തപ്പെടണം, ഭരണഘടനാബെഞ്ചുകൾ പരിഗണിക്കേണ്ട വിഷയങ്ങൾ സമയബന്ധിതമായി കേൾക്കുകയും വിധി പുറപ്പെടുവിക്കുകയും വേണം’....തുടങ്ങി ‘ഡ്രീം കോർട്ട്’ എന്ന ലൈൻ ആദ്യമേ തന്നെ ജസ്റ്റിസ് ചന്ദ്രചൂഡ് പ്രഖ്യാപിച്ചു. ദീപാവലിക്കും ശൈത്യകാലത്തിനും ഇടയിലെ തുഛ്ഛമായ ദിവസങ്ങൾ കഴിഞ്ഞ്, ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിന് ലഭിച്ച പൂർണവർഷം 2023 ആണ്. ആ വർഷത്തിന്റെ കണക്കെടുപ്പ് നടത്തുമ്പോൾ അദ്ദേഹത്തിന് അഭിമാനിക്കാൻ ചിലതുണ്ട്. അവയിങ്ങനെ;