ഓരോ അമേരിക്കക്കാരനും ശരാശരി ഏഴ് നീല ജീൻസ് ഉണ്ടെന്നാണ് ഒരു കണക്ക്. ഒരു വർഷം 45 കോടി ജീൻസ് യുഎസിൽ മാത്രം വിറ്റഴിയുന്നു. യുഎസിലേക്ക് ജീൻസ് ഉൽപന്നങ്ങളെത്തിക്കുന്ന രാജ്യങ്ങളില്‍ മൂന്നാം സ്ഥാനത്തുള്ളത് ബംഗ്ലദേശാണ്. യൂറോപ്പിലെ ജീൻസിന്റെ കാര്യത്തിലാകട്ടെ നമ്മുടെ ഈ അയൽരാജ്യം ഒന്നാം സ്ഥാനത്താണ്. യുഎസ് പ്രസിഡന്റ് ആയിരുന്ന നിക്സന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ആയിരിക്കെ ഹെൻട്രി കിസിഞ്ചർ (1971) ബംഗ്ലദേശിനെ ആക്ഷേപിച്ചത് രാജ്യാന്തര പിച്ചച്ചട്ടി (International Basket Case) എന്നാണ് . അതി ദരിദ്രം എന്ന അവസ്ഥയിൽനിന്ന് ഇടത്തരം വരുമാനമുള്ള രാജ്യമെന്ന വളർച്ചയിലേക്ക് (2026 ആകുമ്പോഴേയ്ക്കും) ബംഗ്ലദേശിനെ ഉയർത്തിയെടുത്തത് അവിടത്തെ സവിശേഷ കഴിവുള്ള തയ്യൽക്കാരാണ്. ബംഗ്ലദേശിലെ സർവകലാശാലങ്ങളിൽനിന്ന് ഓരോവർഷവും നൂറുകണക്കിന് ടെക്സ്റ്റൈൽ ബിരുദധാരികളാണ് പുറത്തിറങ്ങുന്നത്. ഇവർ ആധുനിക ഡിസൈനുകൾ കണ്ടെത്തുന്നു. അങ്ങനെ 52 രാജ്യങ്ങൾ ‘മെയ്ഡ് ഇൻ ബംഗ്ലദേശ്’ വസ്ത്രങ്ങൾ ധരിക്കുന്നു. പ്രതിഷേധ കാലത്ത് കറുപ്പ് ഷർട്ട് ധരിക്കുന്നവരെയാണ് കേരളത്തിൽ പൊലീസ് പിടികൂടിയിരുന്നത്. യുഎസിൽ ഒരുകാലത്ത് പ്രതിഷേധത്തിന്റെ നിറം നീലയായിരുന്നു. അൻപതുകളിൽ യുഎസിൽ നീല ജീൻസ് ധരിക്കുന്നതിന് കലാലയങ്ങൾ അടക്കം പലയിടത്തും വിലക്കുണ്ടായിരുന്നു.

loading
English Summary:

What is Happening in Bangladesh After the Recent Elections? History and Analysis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com