രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങിനൊപ്പം ഒരു വലിയ ‘സമ്മാനക്കൂട’യായി മാറുകയാണ് അയോധ്യ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തുന്ന ഭക്തരിലാരും വെറുംകൈയുമായി അയോധ്യയിലേക്ക് വരുന്നില്ല. ധനികരായ ഭക്തന്മാർ പണം വാരിക്കോരി നൽകുമ്പോൾ പൂക്കളും മധുരപലഹാരങ്ങളും ഒക്കെയായി സാധാരണക്കാരായ ഭക്തരും എത്തുന്നു. സമ്മാനങ്ങൾ നൽകുന്നവർക്കെല്ലാം ഒരാവശ്യം മാത്രമേയുള്ളൂ: ഇത് രാമക്ഷേത്രത്തിൽ ഉപയോഗിക്കണം. ലഭിക്കുന്ന സമ്മാനങ്ങളെല്ലാം കർസേവ പുരത്തെ കാര്യശാലയിൽ സൂക്ഷിച്ചിരിക്കുകയാണ് രാമക്ഷേത്ര തീർഥ ട്രസ്റ്റ്. ഗുജറാത്തിൽ നിന്നും യുപിയിൽ നിന്നുമാണ് ഏറ്റവുമധികം സമ്മാനങ്ങൾ ട്രസ്റ്റിനു ലഭിച്ചിരിക്കുന്നത്. വഡോദരയിൽ നിന്നു കൊണ്ടുവന്ന 108 അടി ചന്ദനത്തിരി കഴി‍ഞ്ഞയാഴ്ച കത്തിച്ചിരുന്നു. പ്രതിഷ്ഠാ ദിനത്തിൽ കത്തിക്കണമെന്നാവശ്യപ്പെട്ട് ക്ഷീര കർഷകൻ വിഹാഭായ് കൃഷൻഭായ് ഭർവാഡാണ് ഇതു നിർമിച്ചത്. 3600 കിലോ ഭാരമുള്ള ചന്ദനത്തിരി കൂറ്റൻ ട്രെയിലറിലാണ് എത്തിച്ചിരുന്നത്. 5 ലക്ഷത്തോളം രൂപ ചെലവായതായി കൃഷൻ ഭായ് ‘മനോരമ’യോടു പറഞ്ഞു. ജോധ്പൂരിൽ നിന്ന് സമ്മാനമായി ലഭിച്ച 630 കിലോ ഗ്രാം നെയ്യാണ് പ്രാണപ്രതിഷ്ഠ ചടങ്ങിന് ഉപയോഗിക്കുക. ലക്ഷക്കണക്കിന് വരുന്ന ലഡ്ഡു, നടന്നെത്തി സമർപ്പിക്കുന്ന പാദുകങ്ങൾ, പട്ടുവസ്ത്രങ്ങൾ, ആഭരണങ്ങൾ, വളകൾ ഇങ്ങനെ നീളും സമ്മാനങ്ങളുടെ പട്ടിക. അയോധ്യയിൽ കുന്നുകൂടുന്ന സമ്മാനങ്ങളുടെ കൗതുകങ്ങൾ അറിയാം...

loading
English Summary:

Thousands of Gifts From Different Parts of India Are Flowing to Ayodhya Ram temple.