ബജറ്റിൽ തിളങ്ങിയത് ‘കാന്ത കൈതയ്യൽ’: മോദിയുടെ പ്രതീക്ഷ ഈ 4 വിഭാഗത്തിൽ; പദ്ധതികൾ വോട്ടാക്കാൻ ‘നിർമല ബുദ്ധി’
Mail This Article
തുകൽപ്പെട്ടിയിൽ പത്രാസോടെ എത്തിയിരുന്ന ബജറ്റിനെ 2019ൽ ചുവന്ന തുണിയിൽ പൊതിഞ്ഞെടുത്ത്, ചരടിൽ കെട്ടി ഏവരെയും ഞെട്ടിച്ച ധനമന്ത്രിയാണ് നിർമല സീതാരാമന്‍. 2021-22 വർഷം മുതൽ ബജറ്റ് രേഖകൾ ടാബിലാക്കി അതിനെ അശോകസ്തംഭം പതിപ്പിച്ച ചുവന്ന കവറിലാക്കിയും പരിഷ്കരിച്ചു. പക്ഷേ, ഇത്തരം കൗതുകങ്ങൾക്കും അവകാശവാദങ്ങൾക്കും കണക്കുകൾക്കും അപ്പുറം ബജറ്റെന്ന് കേട്ടാൽ ജനം അറിയാൻ ആഗ്രഹിക്കുന്ന രണ്ട് കാര്യങ്ങൾ ഇവയാണ്- നേട്ടവും നഷ്ടവും. സാധാരണക്കാരന് അത് സാധനങ്ങളുടെ വിലയും അടിസ്ഥാന സൗകര്യങ്ങളിലുണ്ടാവുന്ന മാറ്റവുമാണെങ്കില്‍ സമ്പന്നരുടെ കണ്ണ് നികുതി ഘടനയിലെ മാറ്റങ്ങളും, വ്യവസായ പദ്ധതികളിലും വരെ നീണ്ടുകിടക്കുന്നു. എന്നാൽ പ്രതീക്ഷിച്ചപോലെ തിരഞ്ഞെടുപ്പ് വർഷമായതിനാൽ ഇടക്കാല ബജറ്റിൽ ഇക്കാര്യങ്ങളൊന്നും സ്ഥാനം പിടിച്ചില്ല. എന്നിട്ടും രണ്ടാം മോദി സർക്കാരിന്റെ അവസാന ബജറ്റ്, പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ ആദ്യ ബജറ്റായി അവതരിപ്പിച്ചത് വോട്ട് ലക്ഷ്യം വച്ചുതന്നെയായിരുന്നു. ഇടക്കാല ബജറ്റിലെ പരിമിതികൾക്കുള്ളിലും വോട്ടിനായുള്ള 'നിർമല ബുദ്ധി' ഒളിഞ്ഞും തെളിഞ്ഞുമുണ്ടായിരുന്നു. പാർലമെന്റിൽ നീണ്ട ബജറ്റ് അവതരണം നടത്തിയ റെക്കോർഡിന് ഉടമയാണ് നിർമല സീതാരാമൻ. 2020ൽ രണ്ടേ മുക്കാൽ മണിക്കൂർ നീണ്ട ബജറ്റ് അവതരിപ്പിച്ച നിർമല ഇക്കുറി 58 മിനിറ്റിൽ ഒതുക്കി. നിർമലയുടെ 58 മിനിറ്റ് നിങ്ങളെ എങ്ങനെ ബാധിക്കും? ഈ ബജറ്റ് അവതരണത്തിലെ പ്രത്യേകതകൾ എന്തൊക്കെ?