ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി കേന്ദ്രത്തിന്റെ നെഞ്ചിടിപ്പേറ്റി, മുരൾച്ചയോടെ വന്നെത്തുകയാണ് കുറേ ട്രാക്ടറുകൾ. ഭരണസിരാകേന്ദ്രം ലക്ഷ്യമിട്ടു വരുന്ന ആ സമരസേനയെ തടയാൻ സകല അടവും പയറ്റി സർക്കാരും.
എന്തുകൊണ്ടാണ് ‘ദില്ലി ചലോ’യെന്ന പേരിൽ വീണ്ടുമൊരു സമരം കർഷകർക്ക് ആരംഭിക്കേണ്ടി വന്നത്? ആരാണിതു നയിക്കുന്നത്? എന്തൊക്കെയാണ് കർഷകരുടെ ആവശ്യങ്ങൾ? ഇതിനെ എന്തുകൊണ്ടാണ് സർക്കാർ ശക്തമായി പ്രതിരോധിക്കുന്നത്?
Mail This Article
×
ഹരിയാനയിലെ കർണാലിൽ 2021ൽ രൂപീകൃതമായൊരു കമ്പനി. പേര് ഡ്രോൺ ഇമേജിങ് ആൻഡ് ഇൻഫർമേഷൻ സർവീസ് ഓഫ് ഹരിയാന ലിമിറ്റഡ് (ദൃശ്യ). കാർഷിക വിളകളും കൃഷിസ്ഥലങ്ങളും നിരീക്ഷിക്കുക, അടിസ്ഥാന വികസന പദ്ധതികളുമായി ബന്ധപ്പെട്ട സർവേ ജോലികൾ പൂർത്തിയാക്കുക, സുരക്ഷാ മേഖലകളിൽ നിരീക്ഷണം നടത്തുക എന്നിവയ്ക്കു വേണ്ടി ഡ്രോണുകൾ നിർമിക്കാൻ രൂപീകരിച്ചതായിരുന്നു കമ്പനി.
കർഷകരെ സഹായിക്കാനുള്ളതാണെങ്കിലും ഇവരുടെ ഡ്രോണുകൾക്കു കഴിഞ്ഞ ഏതാനും ദിവസമായി മറ്റൊരു ജോലിയും ലഭിച്ചു. ‘ദില്ലി ചലോ’ മാർച്ചിനു വേണ്ടി പഞ്ചാബിൽനിന്നും മറ്റും യാത്ര ചെയ്തെത്തുന്ന കർഷകർക്കു നേരെ ടിയർ ഗ്യാസുകൾ (കണ്ണീർ വാതക ഷെല്ലുകൾ) വർഷിക്കുക. ആളില്ലാ ആകാശവാഹനങ്ങളെ (അൺമാൻഡ് ഏരിയൽ വെഹിക്കിൾ–യുഎവി) ടിയർ ഗ്യാസുകൾ വിതറാൻ ഉപയോഗിച്ച രാജ്യത്തെ ആദ്യ പൊലീസ് സംഘവുമായി അങ്ങനെ ഹരിയാന പൊലീസ്!
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.