ഐഎസ്ആർഒയുടെ പുത്തൻ തന്ത്രങ്ങൾ; കാലാവസ്ഥാ പ്രവചനത്തിൽ അദ്ഭുതമാകാൻ ഇന്ത്യയുടെ ഇൻസാറ്റ്–3ഡിഎസ്
Mail This Article
‘ഇന്ത്യ സ്വന്തമായി വികസിപ്പിച്ച ഒരു കൃത്രിമോപഗ്രഹ സംവിധാനം വേണം’– 1960കളിൽ രണ്ട് ഗവേഷകരുടെ സ്വപ്നം അതായിരുന്നു. ഇന്ത്യൻ ആണവ ശാസ്ത്രത്തിന്റെ പിതാവ് ഹോമി ജഹാംഗീർ ഭാബയും ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ തലതൊട്ടപ്പൻ വിക്രം സാരാഭായിയും. 1960കളിൽതന്നെ ഇതിനായുള്ള ശ്രമങ്ങൾ ഇരുവരും നടത്തിയിരുന്നു. ഭാഭയാകട്ടെ ഒരു പടി കൂടി കടന്ന് സഹായം തേടി അമേരിക്കൻ ബഹിരാകാശ ഗവേഷണ സംഘടനയായ നാസയിലുമെത്തി. സാറ്റലൈറ്റ് നിർമാണം പഠിപ്പിച്ചു തരുമോയെന്നതായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. എന്നാൽ 1965ൽ നാസ ഡപ്യൂട്ടി ഡയറക്ടറായിരുന്ന അർണോൾഡ് ഫ്രുട്കിൻ ആ ആവശ്യം തള്ളി. ഇന്ത്യയെ സഹായിച്ചാൽ ബഹിരാകാശ ഗവേഷണത്തിൽ തിരിച്ചു സഹായമൊന്നും ലഭിക്കില്ലെന്നായിരുന്നു ഫ്രുട്സിന്റെ ന്യായം. ലാഭമില്ലാത്ത ഒരേർപ്പാടിനും നാസയില്ലെന്നും പറഞ്ഞുവച്ചു. ഇത്തരത്തിൽ യുഎസിന്റെയും ബ്രിട്ടന്റെയും ഉൾപ്പെടെ നിരന്തര എതിർപ്പുകൾ മറികടന്നായിരുന്നു ഇന്ത്യ ആദ്യത്തെ തനത് സാറ്റലൈറ്റ് സംവിധാനം വികസിപ്പിച്ചെടുത്തത്. 1982ലായിരുന്നു അതിന്റെ ആദ്യ വിക്ഷേപം. പക്ഷേ, അതു കാണാൻ ഹോമി ജഹാംഗീർ ഭാഭയോ വിക്രം സാരാഭായിയോ ഉണ്ടായിരുന്നില്ല.