മോദിയുടെ ഉറ്റദൂതൻ; തൊഴിൽ നൽകുന്നത് 7000 പേർക്ക്; വളഞ്ഞിട്ടാക്രമണം എന്തിന്?; അവസരങ്ങള്‍ ഇല്ലാതാക്കി...
Mail This Article
മനോരമ ഓൺലൈൻ പ്രീമിയത്തിൽ കഴിഞ്ഞ ഒരാഴ്ചയിൽ ചർച്ചചെയ്യപ്പെട്ട വാർത്തകളിൽ ഏറ്റവും മുന്നിൽ നിന്നത് വ്യത്യസ്തങ്ങളായ അഭിമുഖങ്ങളും വ്യക്തിത്വ വിവരണ സ്വഭാവമുള്ള വാർത്തകളുമായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽ നിൽക്കെ കോൺഗ്രസ് എംപി കൊടിക്കുന്നിൽ സുരേഷ് മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായരുമായി നടത്തിയ ക്രോസ് ഫയർ അഭിമുഖം വായിക്കാനായി പതിനായിരക്കണക്കിന് പേർ പ്രീമിയം സന്ദർശിച്ചു. സംഗീത സംവിധായകൻ ശരത്തിന്റെ വ്യക്തി, സിനിമ ജീവിതത്തിന്റെ അറിയാക്കാഴ്ചകള്‍ തേടിയും മനോരമ ഓൺലൈനിലേക്ക് ഒട്ടേറെ പ്രീമിയം വായനക്കാരെത്തി. ഇതിന് പുറമേ സാഹിത്യകാരൻ ബാലചന്ദ്രൻ ചുള്ളിക്കാട്, നയതന്ത്രജ്ഞൻ ഡോ.എസ്. ജയശങ്കർ, വിദേശ മലയാളിയും സംരഭകനും സാമൂഹിക പ്രവർത്തകനുമായ സി.പി.സാലിഹ് എന്നിവരെപ്പറ്റിയുടെ വ്യക്തിത്വ വിവരണങ്ങളും പോയവാരം മനോരമ ഓൺലൈൻ പ്രീമിയത്തിൽ ഏറ്റവും കൂടുതൽ വായനക്കാരുടെ പങ്കാളിത്തമുണ്ടാക്കിയ വാർത്തകളാണ്.