ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ ആശങ്ക; ഇന്ത്യയെ നോക്കി ലോകം അദ്ഭുതപ്പെട്ട നിമിഷം; വന്ദേ ഭാരത് ‘കുതിപ്പിൽ’ നിക്ഷേപകർക്കും ലാഭം
Mail This Article
മനോരമ ഓൺലൈൻ പ്രീമിയത്തിൽ കഴിഞ്ഞ ഒരാഴ്ചയിൽ ചർച്ചചെയ്യപ്പെട്ട വാർത്തകളിൽ ഏറ്റവും മുന്നിൽ നിന്നത് ‘ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ ആശങ്ക; മോദി പോപ്പുലർ അല്ല; 80% പണവും പരസ്യത്തിന്’ തുടങ്ങി നിരീക്ഷണങ്ങൾ നടത്തിയ പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനും രാഷ്ട്രീയ ചിന്തകനുമായ ഡോ. പറകാല പ്രഭാകറുമായുള്ള അഭിമുഖമായിരുന്നു. ഒന്നര നൂറ്റാണ്ടു പിന്നിട്ട കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ചരിത്രത്തിൽ ഒട്ടേറെ കൗതുകങ്ങളുണ്ട്. ഒപ്പം കഠിനാധ്വാനത്തിന്റെ കഥകളും. ഈ വിവരങ്ങളെല്ലാം തേടി ഒട്ടേറെപ്പേർ പ്രീമിയത്തിലേക്ക് എത്തി. രണ്ടു പതിറ്റാണ്ട് തനിക്കൊപ്പം നിന്ന ലോക്സഭാ മണ്ഡലം, റായ്ബറേലിയോട് യാത്ര പറയുന്ന സോണിയ ഗാന്ധിയുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിശകലനം പ്രീമിയതത്തിൽ ട്രന്റിങ് ആയിരുന്നു. ഇതിനു പുറമെ ബ്രിട്ടിഷ് അക്കാദമി ഓഫ് ഫിലിം ആൻഡ് ടെലിവിഷൻ ആർട്സിലെ (ബാഫ്റ്റ) വർണവെറി, പ്രധാനപ്പെട്ട റെയിൽവേ ഓഹരികളുടെ വിശകലനം, മിസ് വേൾഡ് മത്സരത്തിന്റെ ഭാഗമായി തയാറാക്കിയ ഫോട്ടോ സ്റ്റോറി, സെർവിക്കൽ കാൻസറിന്റെ ലക്ഷണങ്ങളുടെ വിശകലന റിപ്പോർട്ട് എന്നിവയും പോയവാരം മനോരമ ഓൺലൈൻ പ്രീമിയത്തിൽ ഏറ്റവും കൂടുതൽ വായനക്കാരുടെ പങ്കാളിത്തമുണ്ടാക്കിയ വാർത്തകളാണ്.