രണ്ടു കിലോമീറ്ററിന് 40 മിനിറ്റ്; വേണാട് വഴിമാറ്റിയപ്പോൾ ഒഴിവായത് കാത്തിരിപ്പുകൾ; പിന്നാലെ പ്രതിഷേധം, വിവാദം
Mail This Article
എറണാകുളം സൗത്തിൽ പോകാതെ നോർത്ത് വഴി വേണാട് എക്സ്പ്രസ് തിരിച്ചു വിടാൻ തുടങ്ങി ആഴ്ച രണ്ടായി. പക്ഷേ ഇപ്പോഴും അതിനെ ചുറ്റിപ്പറ്റിയുള്ള കോലാഹലങ്ങൾ അവസാനിച്ചിട്ടില്ല. നോർത്തും സൗത്തും തമ്മിൽ റോഡ് ദൂരം, എംജി റോഡ് വഴിയാണെങ്കിലും ചിറ്റൂർ റോഡ് വഴിയാണെങ്കിലും 3 കിലോമീറ്ററിൽ കൂടാൻ വഴിയില്ല. റെയിൽ ദൂരം 2 കിലോമീറ്ററും. ഈ 2 കിലോമീറ്റർ തല തിരിഞ്ഞു പോകാൻ വേണാട് എക്സ്പ്രസ് എടുക്കുന്നത് യാത്രക്കാരന്റെ വിലയേറിയ 40 മിനിറ്റാണ്. ഇതിൽ ഏറിയ പങ്കും എറണാകുളം സൗത്തിലെ പ്ലാറ്റ്‌ഫോം ഒഴിയുന്നതും കാത്ത് മാർഷലിങ് യാഡിനു സമീപം ചേമ്പിൻ കാട്ടിൽ കിടക്കുന്ന സമയമാണ്. സൗത്തിലെത്തിയാൽ എൻജിൻ അഴിച്ചു ദിശ മാറ്റി ഘടിപ്പിക്കണം. രാവിലെ 8.00 മുതൽ 11.15 വരെയുള്ള സമയമാണ് എറണാകുളം സൗത്തിലെ ഏറ്റവും തിരക്കേറിയ സമയം. ചെന്നൈ–ആലപ്പി, യോഗനഗരി റിഷികേശ്–കൊച്ചുവേളി, നിസാമുദ്ദീൻ–എറണാകുളം മംഗള, കൊച്ചുവേളി–ഗോരഖ്പുർ രപ്തിസാഗർ, പാലക്കാട്–എറണാകുളം മെമു, എറണാകുളം–ബെംഗളൂരു ഇന്റർസിറ്റി...