അഞ്ചാം ഘട്ടത്തിൽ ബിജെപിക്ക് 12 കോട്ടകൾ; മറാത്ത മണ്ണിൽ കരുത്താർക്ക്? കോൺഗ്രസ് തന്ത്രം ഫലിക്കുമോ?
Mail This Article
×
49ൽ 32 സീറ്റുകളിലും വിജയിച്ച 2019ലെ നേട്ടം ബിജെപി ആവർത്തിക്കുമോ? ഒന്നു മാത്രം ലഭിച്ച കോൺഗ്രസിന് എത്ര സീറ്റുകൾ വർധിപ്പിക്കാനാകും? 20നു നടക്കുന്ന അഞ്ചാംഘട്ട വോട്ടെടുപ്പിലെ ചോദ്യമിതാണ്. യുപിഎ തുടർഭരണം നേടിയ 2009ൽ ഈ 49 മണ്ഡലങ്ങളിൽ 14 ഇടത്തു ജയം കോൺഗ്രസിനൊപ്പമായിരുന്നു. കഴിഞ്ഞതവണ ജയം റായ്ബറേലിയിൽ ഒതുങ്ങി. ആ സീറ്റിലേക്കു മാറി രാഹുൽ ഗാന്ധി മത്സരിക്കുന്നതും ഗാന്ധികുടുംബത്തിന്റെ തട്ടകമായിരുന്ന അമേഠി ബിജെപിയിൽനിന്നു തിരിച്ചുപിടിക്കാനുള്ള കോൺഗ്രസിന്റെ ശ്രമവും ഈ ഘട്ടത്തെ സവിശേഷമാക്കുന്നു. എസ്പി, തൃണമൂൽ കോൺഗ്രസ്, ബിജെഡി, ശിവസേന എന്നീ പാർട്ടികൾക്കും അഞ്ചാം ഘട്ടം പ്രധാനമാണ്. 7 ഘട്ടമായി നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും കുറച്ച് സീറ്റുകളിൽ വോട്ടെടുപ്പു നടക്കുന്നത് ഈ ഘട്ടത്തിലാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.