എട്ടാം ഫോർമുല വൺ കിരീടം ചൂടി മൈക്കൽ ഷൂമാക്കറെ മറികടക്കാൻ ലൂയിസ് ഹാമിൽട്ടനു കഴിയുമോ? 2022 സീസണിൽ ഒരു ജയം പോലും കുറിക്കാനായില്ല ഹാമിൽട്ടന്. പുതിയ സീസണിലും കാര്യങ്ങളുടെ പോക്കത്ര പന്തിയല്ല. നിലവിലെ മെഴ്സിഡീസിന്റെ നിലവാരം ഹാമിൽട്ടനു പ്രതീക്ഷ നൽകുന്നതുമല്ല. മെഴ്സിഡീസിനൊപ്പം എട്ടാം കിരീടമെന്ന സ്വപ്നം പൂവണിയുമെന്ന പ്രതീക്ഷ ആരാധകർക്കുമില്ല. അടുത്തൊന്നും രക്ഷപ്പെടാനുള്ള ലക്ഷണമില്ല ടോട്ടോ വോൾഫിന്റെ ടീം. കുറച്ചുകൂടി കരുത്തുള്ള ടീമിലേക്കു കൂടുമാറിയാൽ ഹാമിൽട്ടന് എട്ടാ കിരീടവും ലോക റെക്കോർഡും ഒരുപക്ഷേ സ്വന്തമാക്കാനായേക്കും. 2023ൽ ടീം മെഴ്സിഡീസുമായുള്ള കരാർ കഴിയുന്നതോടെ ഹാമിൽട്ടനു പുത്തൻ മേച്ചിൽപുറങ്ങൾ തേടാം.
HIGHLIGHTS
- 2023ൽ ടീം മെഴ്സിഡീസുമായുള്ള കരാർ അവസാനിക്കുമ്പോള്‍ ഫോർമുല വണ്ണിലെ മിന്നുംതാരം ലൂയിസ് ഹാമിൽട്ടനു മുന്നിൽ ഒരു ചോദ്യമുണ്ട്– നിൽക്കണോ അതോ പോണോ? അതെന്താണിപ്പോള്‍ ലോകചാംപ്യന് അങ്ങനെയൊരു ചിന്ത?