ആനിയുടെ സ്തോത്രഗാനങ്ങള്‍ - ജേക്കബ് ഏബ്രഹാം എഴുതിയ കഥ
Mail This Article
പാട്ടുകള്‍ പലവിധമുണ്ട്. ഒറ്റയ്ക്ക് പാടുന്നത്, സംഘമായി പാടുന്നത്, സന്തോഷം വരുമ്പോള്‍ പാടുന്നത്, സങ്കടം വരുമ്പോള്‍ പാടുന്നത്... അങ്ങനെ പലവിധം. കുളിമുറിയുടെ സ്വകാര്യതയില്‍, വെറുതെ ഇടവഴിയിലൂടെ നടക്കുമ്പോള്‍, രാത്രിയില്‍ ഒറ്റപ്പെട്ടു പോകുമ്പോള്‍ എല്ലാം മനുഷ്യര്‍ പാടും. എന്നാല്‍ എന്‍റെ ഭാര്യ ആനി പാടുന്നതുപോലെ മറ്റാരും പാടാറില്ലെന്ന് എനിക്ക് തോന്നാറുണ്ട്. ഇമ്പമായി സ്വരമുയര്‍ത്തി, കണ്ഠം ശരിയാക്കി, ഭംഗിയായി ആനി പാടുമ്പോള്‍ അവള്‍ അതില്‍ പ്രാര്‍ത്ഥനാനിര്‍ഭരമായ ഒരു മനസ്സോടെ സര്‍വ്വതും മറന്ന് നില്‍ക്കുന്നതു കാണുമ്പോള്‍ എനിക്ക് സന്തോഷവും സങ്കടവും തോന്നാറുണ്ട്. കഴിഞ്ഞദിവസം വെളുപ്പാന്‍കാലത്ത് പതിവുപോലെ കോഴിക്കൂട് തുറക്കാന്‍ ഈടിപ്പള്ളയില്‍ കയറിയപ്പോള്‍ ചെറിയ കിളിവാതില്‍ തുറന്ന് കോഴികളെയെല്ലാം തുറന്നുവിട്ടശേഷം ആനി രു പാത്രത്തിലേക്ക് മുട്ടകള്‍ ഓരോന്നായി പെറുക്കിയെടുത്തു. ഞാന്‍ ജനലില്‍ കൂടി പരപരാ വെട്ടത്തില്‍ ആനിയുടെ പ്രവര്‍ത്തി നോക്കി നില്‍ക്കുകയായിരുന്നു. പാത്രത്തില്‍നിന്നും മുട്ട ഒരെണ്ണം എടുത്തുയര്‍ത്തിക്കൊണ്ട് ആനി പാടാന്‍ തുടങ്ങി.