ചിട്ടയോടെ വെള്ളമൊഴിച്ചു പരിപാലിച്ചുവെങ്കിലും ആദ്യത്തെ ആറു വർഷം ചെടിക്കു കാര്യമായ അനക്കമുണ്ടാകാത്തത് അൽപം വേലവലാതി ഉണ്ടാക്കാതിരുന്നില്ല. കേടുപാടൊന്നും കാണാനായില്ലെങ്കിലും പ്രായത്തിനൊത്ത വളർച്ചയുണ്ടായില്ല. എന്നതായിരുന്നു പ്രശ്നം. ഗൗതമൻ വീടുവിട്ടിറങ്ങി അലഞ്ഞുതിരിഞ്ഞ്, സഹനത്തിന്റെ പടികയറി ധ്യാനത്തിന്റെ ആഴത്തിലേക്കു എത്താനെടുത്ത ആറു വർഷം പോലെ, മുരടിപ്പു വിട്ടു മരം വളർന്നു; പ്രതീക്ഷിച്ചതിലും വേഗത്തിൽ. പിന്നീട് കുട്ടികൃഷ്ണൻ നായരുടെ സുഹൃത്തു മുഖേന അവിചാരിതമായി ലഭിച്ച ബുദ്ധപ്രതിമ വൃക്ഷച്ചുവട്ടിൽ സ്ഥാപിച്ചതോടെ അവിടം ബുദ്ധവിഹാരമായി മാറി
HIGHLIGHTS
- ഏഴു ദശകം മുമ്പ് ബിഹാറിലെ ബോധഗയയിൽ നിന്നു െകാണ്ടുവന്ന ഒരു ബോധിവൃക്ഷത്തൈ ഇപ്പോഴും കേരളത്തിലുണ്ട്. അതിന്റെ വിശേഷങ്ങളിലേക്ക്