വലിയ തോതിലുള്ള ജനക്കൂട്ടത്തെയാണ് ഈ 26കാരൻ ആകർഷിച്ചുകൊണ്ടിരിക്കുന്നത്. നിര്‍ണായക തിരഞ്ഞെടുപ്പുകളാണ് വരുന്നത് എന്നതു കൊണ്ട് തന്നെ വലിയ തോതിലുള്ള രാഷ്ട്രീയ വിവാദങ്ങളും ഈ ആൾദൈവത്തെ ചുറ്റിപ്പറ്റി ഉണ്ടാകും എന്നത് ഉറപ്പ്. ഇക്കഴിഞ്ഞ ദിവസങ്ങളിൽ ബിഹാറിൽ തന്റെ മതപരിപാടിയുമായി എത്തിയ ശാസ്ത്രി വീണ്ടും രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്. ബിജെപിയോട് വ്യക്തമായ ആഭിമുഖ്യം പ്രകടിപ്പിക്കുമ്പോഴും കോൺഗ്രസിന്റെ പ്രാദേശിക നേതാക്കളും ഇദ്ദേഹത്തിന്റെ ഭക്തരിൽ ഉൾപ്പെടും. ചെറിയ പ്രായത്തിനുള്ളിൽ എന്തുകൊണ്ടാണ് ശാസ്ത്രികൾക്ക് ഇത്രയധികം പ്രാധാന്യം കൈവന്നത്?
HIGHLIGHTS
- ഈ വർഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളാണ് മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് തുടങ്ങിയവ. ശാസ്ത്രി ഈ മൂന്നു സംസ്ഥാനങ്ങളിലും തന്റെ മതപ്രഭാഷണവുമായി പോകുമെന്നും ഇത് വലിയ തോതിലുള്ള രാഷ്ട്രീയ മാറ്റങ്ങൾക്ക് കാരണമായേക്കാമെന്നും റിപ്പോർട്ടുകൾ പറയുന്നു. ബിഹാറിൽ അടുത്തു തന്നെ മുസഫർപൂർ ജില്ലയിലും പരിപാടി സംഘടിപ്പിക്കാൻ ഒരുങ്ങുന്നുണ്ട്.