‘ദിസ് ഈസ് ഓൾ ഇന്ത്യാ റേഡിയോ’ ; ഇനി ഈ ശബ്ദം ഇങ്ങനെ നിങ്ങളെ തേടി വരില്ല. ആകാശവാണി ‘ആംഗലേയ നാമം’ ഉപേക്ഷിച്ച് ആകാശവാണിയെന്നു മാത്രം അറിയപ്പെടാൻ പോകുകയാണ്. ആകാശത്തിലൂടെ വരുന്ന ആ ശബ്ദം കാത്തിരുന്നവരാണ് ഇന്നലത്തെ തലമുറ. വാർത്തയും പാട്ടും നാടകവും കൃഷിയും അങ്ങനെ സൂര്യന് കീഴെയുള്ള എല്ലാം കഴിഞ്ഞ തലമുറയെ തേടിയെത്തിയത് ആകാശവവാണി വഴിയായിരുന്നു. റേഡിയോക്ക് മുന്നിൽ കാതു കൂര്‍പ്പിച്ച അക്കാലം ഗൃഹാതുരതയോടെ ഓർമിക്കുകയാണ് മലയാള മനോരമ സീനിയർ അസിസ്റ്റന്റ് എഡിറ്റർ എം.കെ. വിനോദ് കുമാർ.
HIGHLIGHTS
- കാതുകൾ കൊണ്ട് ലോകം കണ്ട കാലം. ആകാശവാണിയുടെ കാലം. റേഡിയോ കേൾക്കാവുന്ന ദൂരത്ത് ജീവിച്ച അക്കാലത്തേക്ക് ഒരു യാത്ര നടത്തിയാലോ