കൃത്യം 58 ദിവസങ്ങൾക്ക് മുൻപ്, മാർച്ച് 31-ാം തീയതിയായിരുന്നു അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിൽ ഐപിഎൽ 16-ാം സീസൺ കൊടിയേറിയത്. ഉദ്ഘാടന മത്സരത്തിൽ ഏറ്റുമുട്ടുന്നത് ചെന്നൈ സൂപ്പർ കിങ്സും ഗുജറാത്ത് ടൈറ്റൻസും. കഴിഞ്ഞ വർഷത്തെ ചാംപ്യൻമാരായ ഗുജറാത്തിനു വേണ്ടി ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയാണ് ഐപിഎൽ കപ്പ് ഉദ്ഘാടന വേദിയിൽ തിരികെ എത്തിച്ചത്. കപ്പ് പോഡിയത്തിൽ വച്ചു മടങ്ങുമ്പോൾ ഹാർദിക്കിന്റെ മുഖത്ത് ആത്മവിശ്വാസത്തിന്റെ ഒരു ചിരി ഉദിച്ചുനിൽക്കുന്നുണ്ടായിരുന്നു.
HIGHLIGHTS
- തമിഴ്നാട്ടിൽ തലയെന്നാൽ തലൈവറാണ്, നേതാവാണ്, നായകനാണ്. അതുകൊണ്ടുതന്നെയാണ് ധോണിയെ ചെന്നൈ ആരാധകർ സ്നേഹപൂർവം തല എന്നു വിളിക്കുന്നത്. 14 സീസണുകളിൽ 12 പ്ലേ ഓഫും 10 ഫൈനലും 5 കപ്പും സമ്മാനിച്ച ക്യാപ്റ്റനെ അവർ മറ്റെന്തു വിളിക്കാനാണ്. ഒരുപക്ഷേ, ഇത് ധോണിയുടെ അവസാന ഐപിഎൽ സീസൺ ആകാൻ സാധ്യതയുള്ളതിനാൽ അവരുടെ പ്രിയപ്പെട്ട ക്യാപ്റ്റനെ കിരീടത്തോടെ യാത്രയാക്കണമെന്ന ആഗ്രഹമാണ് ഇന്നലെ അഹമ്മദാബാദിൽ അവർ സാധിച്ചെടുത്തത്.